ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

കാടോടി

Go down

കാടോടി

Post by Admin on Sat Jun 04, 2011 2:43 pm

പോസ്റ്റുകള്‍ : 10 ഓളം
വിഷയം : കഥ , കവിത , സിനിമ
ബ്ലോഗ്ഗര്‍ :കാടോടിദൂഷിതവലയങ്ങളിലെ മാനവികതാ സ്പന്ദനം

അതെ, ആത്മഹര്‍ഷം എപ്പോഴും തമാശകളില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടില്ല. സന്തോഷത്തിനടിസ്ഥാനം കണക്കറ്റ ഫണ്ണുകളും മ്യൂസിക്കുകളുമാണെന്ന ധാരണ തികച്ചും കച്ചവടപരമാണ്. കാത്ത്കാത്തുണ്ടാകുന്ന രതിമൂര്‍ച്ചപോലും സന്തോഷം തന്നേക്കില്ല.ഇതില്‍ നിന്നൊക്കെ എണീറ്റ്‌ മനുഷ്യന്‍ എന്തോ ഒന്നിനെ തേടിക്കൊണ്ടെയിരിക്കും. ആ തേടല്‍ ചിലപ്പോള്‍ ചിലര്‍ ചിലതില്‍ കണ്ടെത്തിയേക്കാം. ആ കണ്ടെത്തല്‍ സമൂഹം അനുവദിച്ചേക്കില്ല. തുറിച്ചു നോട്ടങ്ങളാലും,എത്തിനോട്ടങ്ങളാലും, കുറ്റപ്പെടുത്തലുകളാലും, ഒറ്റപ്പെടുത്തലുകളാലും ക്രൂരമായി വേട്ടയാടപ്പെട്ടെക്കാം. ഭരണകൂടചട്ടങ്ങള്‍ക്കപ്പുറം പരിഷ് കൃതമെന്ന വാക്കുണ്ടാക്കി അതിനുചുറ്റും സദാചാര (കപട) ലോകം സൃഷ്ടിച്ച് പരിഷ് കൃത നയരേഖകള്‍ പറഞ്ഞുണ്ടാക്കുന്നു. ഈ നയരേഖ തെറ്റിക്കുന്നവര്‍ ഇരകളായി മാറുന്നു. ഇങ്ങനെ നിര്‍മ്മിക്കപ്പെട്ട വ്യവസ്ഥിതിയോടു കലഹിച്ചു ഇരയാക്കപ്പെടുന്നവരാണ് നവജര്‍മ്മന്‍ സിനിമയുടെ പ്രയോക്താക്കളില്‍ ഒരാളായ റെയ്നര്‍ വെര്‍നെര്‍ ഫാസ് ബിന്‍ഡറുടെ മിക്ക കഥാപാത്രങ്ങളും. സ്നേഹത്തിനും പ്രണയത്തിനും വിവാഹത്തിനും അടിസ്ഥാനപരമായി പരിഷ് കൃതക്കൂട്ടം ഉയര്‍ത്തിക്കെട്ടിയ സിദ്ധാന്തങ്ങളെയൊക്കെ ഇടിച്ചു നിരത്തുകയാണ് ഫാസ്ബിന്‍ഡര്‍ ' Ali: Fear Eats the Soul' എന്ന ചലചിത്രത്തിലൂടെ. രാജ്യം, വംശം, വര്‍ഗ്ഗം, ശരീരം, നിറം, പ്രായം ഈ ഘടകങ്ങളെയൊക്കെ സ്നേഹം എന്ന വികാരത്തെ മുന്‍നിര്‍ത്തി അപ്രസ്ക്തമാക്കുകയാണ് ഫാസ്ബിന്‍ഡര്‍ ഈ ചലച്ചിത്രത്തില്‍. 60 കഴിഞ്ഞ എമ്മി എന്ന ജര്‍മ്മന്‍ സ്ത്രീയും
Read More ....

http://kadodi.blogspot.com/Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum