ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

പെരുവക്കാരുടെ വിശേഷങ്ങള്‍ ,,,,,,,

Go down

പെരുവക്കാരുടെ വിശേഷങ്ങള്‍ ,,,,,,, Empty പെരുവക്കാരുടെ വിശേഷങ്ങള്‍ ,,,,,,,

Post by nishadperuva on Mon Nov 28, 2011 4:10 pm

പ്രിയമുള്ളവരേ ഞങ്ങള്‍ പെരുവക്കാര്‍ ഞങ്ങളുടെ നാട്ടിലെ വിശേഷങ്ങള്‍ പങ്കു വെയ്ക്കാന്‍ നിങ്ങളുടെ മുന്‍പിലേക്ക് എത്തുകയാണ് ......

നാട്ടില്‍ എവിടേലും ഒരു കല്യാണം ഉണ്ടെന്നറിഞ്ഞാല്‍ പണ്ടൊക്കെ എന്തൊരു സന്തോഷം ആയിരുന്നു കൂട്ടുകാരുടെ കൂടെ കൂടി അടിച്ചു പൊളിച്ചു തകര്‍ക്കാന്‍ കിട്ടുന്ന ഒരു അവസരമായാര്‍ന്നു എല്ലാവരും ഇങ്ങനുള്ള ആഘോഷങ്ങളെ കണ്ടിരുന്നത്‌ …. കല്യാണത്തിന് രണ്ടു ദിവസം മുന്‍പുള്ള പന്തല്‍ ഇടില്‍ മുതല്‍ കല്യാണം കഴിഞ്ഞു പന്തലഴിക്കല് വരെ ആ കൂട്ടുകാരുടെ ഒപ്പമുള്ള രസകരമായ അനുഭവങ്ങള്‍ഒരിക്കല്‍ അനുഭവിച്ചവര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല്ലാ…. പന്തല്‍ സാധനങ്ങള്‍ എടുക്കാന്‍ വണ്ടിയുടെ പുറകില്‍ കയറി പോവുന്നതും അതുമായി ആര്‍പ്പും വിളിച്ചുകൊണ്ടു തിരികെ വരുന്നതും എല്ലാം ആര്കെങ്കിലും മറക്കാന്‍ പറ്റുമോ? പിന്നെ കൂടുകാര്‍ ഒത്തു ചേര്‍ന്നുള്ള പന്തലിടിയിലും അതിലെ ഓരോ രസകരമായ അനുഭവങ്ങളും സന്തോഷങ്ങളും എല്ലാം മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന ഒരു ഓര്‍മയായി ഇന്നും നില നില്‍ക്കുന്നു …. അന്നൊക്കെ കല്യാണത്തിന് മറ്റു എല്ലാ ജോലിയും മാറ്റി വെച്ച് എല്ലാ കൂട്ടുകാരും വരുമായിരുന്നു ഇന്ന് ഈ തിരക്ക് പിടിച്ച ജീവിതത്തിന്റെ ഇടയില്‍ ആരേലും വന്നാല്‍ പറയാം വന്നെന്നു…. കല്യാണത്തിന് വേണ്ട ഇല വെട്ടാന്‍ കൂട്ടും കൂടി ഓരോ പറമ്പും ചാടി നടന്നത് ഇന്നലെ എന്നത് പോലെ ഓര്‍ക്കുന്നു ….. ഇല വെട്ടലും , ഇല കഴുകലും എല്ലാം ഞങ്ങള്‍ക്ക് ഒരു ആഘോഷമായിരുന്നു ….. തലേ ദിവസം വൈകിട്ടുള്ള സദ്യയും കല്യാണ വീട്ടില്‍ വരുന്ന പെണ്‍ കുട്ടികളെ കാണിക്കാന്‍ വേണ്ടിയുള്ള ഓരോ അഭ്യാസങ്ങളും രാത്രിയിലുള്ള ചീട്ടുകളിയും , അന്താക്ഷരി മത്സരവും എല്ലാം എല്ലാം കല്യാണത്തെകുറിച്ചുള്ള ഓര്‍മകള്‍ക്ക് കൂടുതല്‍ നിറം നല്‍കുന്നു…. കല്യാണ ദിവസത്തിന്റെ തലേ ദിവസം രാത്രിക്കുള്ള ആ സുഹൃദ് വലയം ഇന്ന് എങ്ങനോക്കെയോ കൈമോശം വന്നിരിക്കുന്നു ….. തലേ ദിവസം പാതി രാത്രിക്ക് പിറ്റേ ദിവസത്തേക്ക് വേണ്ട സദ്യാ സാധനങ്ങള്‍ undaakkaan എല്ലാവരും ഒത്തു ചേര്‍ന്നുള്ള ആ കൂട്ടായ്മ അത് എന്ത് രസമായിരുന്നു… കറികള്‍ക്ക് അരി യുന്നതിന്റെയും മറ്റും ബഹളം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു… കറിക്ക് അരി യാന്‍ ariyillaathavan കത്തിയെ കുറ്റം പറയുന്നതും , അങ്ങോട്ടും ഇങ്ങോട്ടുമുള്ള കളിയാക്കലുകളും എല്ലാം കല്യാണ വീട്ടിലെ സുഖമുള്ള ഓര്‍മ്മകള്‍ ആയിരുന്നു…. രാത്രി വൈകിയുള്ള ആ തേങ്ങാ ചിരണ്ടു എങ്ങനെ മറക്കും …. കയ്യിലെ തൊലി പോയാലും അടുത്തിരിക്കുന്നവന്‍ ചിരണ്ടിയ തിനേക്കാള്‍ കൂടുതല്‍ തേങ്ങ തീര്‍ക്കുവാന്‍ വേണ്ടി വാശിക്ക് ഇരുന്നു ചിരണ്ടിയതും …. അതിനു ശേഷമുള്ള തേങ്ങാ പിഴിച്ചിലും എല്ലാം എന്ത് ഓളം ആയിരുന്നു …. തേങ്ങാ പിഴിയുവാന്‍ ഉപയോഗിക്കുന്ന തോര്‍ത്ത്‌ പിഴിഞ്ഞ് പിഴിഞ്ഞ് കീറുക എന്നുള്ളത് പിഴിയുന്നവര്‍ തങ്ങളുടെ കഴിവ് കാണിക്കാനുള്ള ഒരു അവസരമായി കണക്കാക്കിയിരുന്നു… വെളുപ്പിന് പായസവുംറെഡി ആയി കഴിഞ്ഞു അതില്‍ നിന്നു ഒരു സ്വല്പം കുടിച്ചിട്ട് നേരെ വീട്ടിലേക്കു ചെന്ന് ഒരു അര മണിക്കൂര്‍ കിടന്നിട്ടു വീണ്ടും കുളിച്ചു തയ്യാറായി കല്യാണ വീട്ടിലേക്കു …. രാവിലത്തെ ചായയും ഉപ്പുമാവും എല്ലാം കല്യാണ വീട്ടില്‍ നിന്നായിരിക്കുമെന്നു പ്രിത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ?? പിന്നെയുള്ള പ്രധാന പരിപാടി കല്യാണത്തിന് വന്നിട്ടുള്ള ചായകളെ നോക്കലാണ് …
( ചായ എന്ന് ഞങ്ങടെ അവിടെ കല്യാണ വീടുകളില്‍ പറഞ്ഞാല്‍ അത് ഞങ്ങള്‍ ഉപയോഗിക്കുന്ന ഒരു കോട് ആണ് , പെണ്‍ കുട്ടികളെ ഞങ്ങള്‍ കല്യാണ വീടുകളില്‍ മറ്റാരും അറിയാതെ പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ്‌ ചായ …. അത് അവരുടെ സൌന്ദര്യം അനുസരിച്ച് പല വക ഭേദങ്ങളും ഉണ്ടാവും … നല്ല വെളുത്ത ഒരു കുട്ടിയാണേല്‍ പാല് എന്നും, മീഡിയം ആണേല്‍ പാല്‍ ചായ എന്നും, പിന്നെ ഗ്രേഡിനനുസരിച്ചു കട്ടന്‍ ചായ , കാപ്പി എന്നൊക്കെ പറയും…) എടാ അവിടെ ഒരു ചായ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാരും അങ്ങോട്ട്‌ നോക്കും അന്നേരം ആള്‍ക്കാര്‍ പറയുന്നത് കേള്‍ക്കാം ഇവന്മാരെന്താ ചായ കണ്ടിട്ടില്ലേ?? ….. പക്ഷെ സത്യം എന്താണെന്നു ഞങ്ങള്ക്കല്ലെ അറിയൂ….. പിന്നെ സദ്യ വിളമ്പാനുള്ള തയ്യാറെടുപ്പായി .. ഉണ്ണാന്‍ ഇരിക്കുന്നതില്‍ ചായ ഒന്നും ഇല്ലേല്‍ ഉപ്പും മറ്റും വിളമ്പാന്‍ നല്ല തിരക്കായിരിക്കും , കാരണം ഉപ്പോന്നും ആരും വീണ്ടും ചോദിക്കില്ലല്ലോ? … ഉണ്ണാന്‍ ചായ ഉണ്ടേല്‍ പിന്നെ വെള്ളം വിളമ്പാനും സാമ്പാര്‍ വിളമ്പാനും വേണ്ടി ഇടിയാരിക്കും .. കാരണം വീണ്ടും വീണ്ടും വേണോ വേണോ എന്നും ചോദിച്ചു പന്തലിലൂടെ ചായകളുടെ അടുത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാമല്ലോ??? … എല്ലാം കഴിയുമ്പോള്‍ അന്നൊക്കെ നല്ല വിഷമം ആയിരുന്നു , അടുത്ത കല്യാണത്തിന് വേണ്ടി അന്നൊക്കെ കാത്തിരിക്കുമായിരുന്നു…. പക്ഷെ ഇന്ന് കാലം മാറി, ഒന്നിനും ആളെ കിട്ടാനില്ലാതായി .. ഇലകളുടെ കാലം കഴിഞ്ഞു വാഴയില വെട്ടാന്‍ പോവാനും ആളെ കിട്ടാനില്ലാ , വാഴതോപ്പുകള്‍ പോയി മറഞ്ഞു , എല്ലായിടത്തും പ്ലാസ്റ്റിക് ഇല വന്നു തുടങ്ങി.. പന്തല്‍ ഇടാനൊന്നും കൂട്ടുകാര്‍ വരാതായി എല്ലാര്ക്കും അവരവരുടേതായ തിരക്കുകള്‍ …. എല്ലാം പുറംപാര്‍ട്ടികള്‍ക്ക് കൊട്ടേഷന്‍ കൊടുക്കാന്‍ തുടങ്ങി , പന്തലും , സദ്യയും അലങ്കാര പണികളും എല്ലാം…. ഇന്ന് കല്യാണം എന്ന് പറഞ്ഞാല്‍ ഒരു വേദനയാണ് , പഴയ ഓര്‍മ്മകള്‍ മനസ്സില്‍ കടന്നു വരുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്ന ഒരു ഓര്മ മാത്രം…. ആ നല്ല നാളുകള്‍ എന്നെങ്കിലും ഇനിയും കടന്നു വരുമോ?????

nishadperuva

Posts : 1
Points : 3
Reputation : 0
Join date : 2011-11-28

View user profile

Back to top Go down

പെരുവക്കാരുടെ വിശേഷങ്ങള്‍ ,,,,,,, Empty Re: പെരുവക്കാരുടെ വിശേഷങ്ങള്‍ ,,,,,,,

Post by Admin on Mon Nov 28, 2011 10:08 pm

please link to ur blog address

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum