ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

ഷക്കീലയും എന്റെ സിഡി പ്ലെയേറും.

Go down

ഷക്കീലയും എന്റെ സിഡി പ്ലെയേറും. Empty ഷക്കീലയും എന്റെ സിഡി പ്ലെയേറും.

Post by aniyan on Thu Dec 29, 2011 12:18 am

' എടാ അനിയാ റൂമിലെ സിഡി പ്ലയര്‍ ചീത്ത ആയിട്ടു എത്ര നാളായി ,നിന്നോട് കുറെ ദിവസമായി പറയുകയല്ലേ ഇത് എടുത്തു കൊണ്ട് പോയി ശെരിയാക്കാന്‍ ' റൂംമേറ്റ് ആയ സുരേഷ് അണ്ണന്‍ തലയില്‍ കൈ വച്ചു പറയുകയാണ്.
ശെരിയാണ്‌ ഒരു മാസം ആയി അത് പണിമുടക്കിയിരിക്കുന്നു.എന്നത്തേയും പോലെ അന്നും ഞാന്‍ ഒന്നുമറിയില്ല രാമനാരായണ എന്ന രീതിയില്‍ ടിവിയിലെ കോമഡി ഷോ കണ്ടു പൊട്ടിചിരിച്ചു കൊണ്ടേയിരുന്നു.
എനിക്കറിയാം പണി പാലും വെള്ളത്തില്‍ കിട്ടും എന്നു.ശെരി ആക്കാന്‍ കൊണ്ട് പോയാല്‍ ശെരി ആക്കുന്ന കാശ് ഞാന്‍ തന്നെ കൊടുക്കേണ്ടി വരും.അത് അങ്ങ് പരുമല പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി.സിഡി ഔട്ട്‌ ഓഫ്‌ ഫാഷന്‍ അയ ഈ കാലത്ത് ആരാ ഇതും നോക്കി ഇരിക്കുന്നത്. ഞാന്‍ എന്റെ ലപ്ടോപും(ഹി ഹി ഞാനും വാങ്ങി ഒരു ലാപ്ടോപ് ) എടുത്തു അതില്‍ യാഹൂവും ജീമെയിലും കറങ്ങി നോക്കി. ഉണ്ടായിരുന്ന കാമുകി പിണങ്ങി പോയത് കൊണ്ട് ആരോടും സംസാരിക്കാന്‍ ഇല്ലാത്തത് കൊണ്ട് ഒരു തമിഴ് സിനിമ കാണാമെന്നു കരുതി ,സിനിമ തുടങ്ങിയെങ്കിലും എന്റെ ശ്രദ്ധ സിഡി പ്ലേയറിന്റെ പിറകെ ആയിരുന്നു.കാരണം എന്റെ വീട്ടിലെ സിഡി പ്ലെയെര്‍ ഉണ്ടാകിയ അഭിമാനവും മാനകേടും എങ്ങനെ എനിക്ക് മറക്കാന്‍ പറ്റും.
കാലവര്‍ഷം 2002 ,യേശുവിനു മുന്‍പ് ആണോ അതിനു ശേഷം ആണോ എന്നു ഇപ്പോള്‍ എനിക്ക് ചെറിയ ഒരു ഡൌട്ട് .എന്തായാലും ഞാന്‍ ആറ്റിങ്ങലില്‍ ചന്ദ്രിക ബേക്കറിയില്‍ ജോലി ചെയുന്ന സമയം എന്നു അറിയാം.കുടുംബപരമായും എല്ലാ രീതിയിലും നാട്ടിലെ കോടീശ്വരകുടുംബം ആയതു കൊണ്ട് പ്ലസ്ടു ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായപ്പോള്‍ വീട്ടില്‍ കഞ്ഞി വയ്ക്കാന്‍ വേണ്ടി പഠിത്തം നിര്‍ത്തേണ്ടി വന്നു Sad . മാസം 2400 ശമ്പളം.സാധനം എടുത്തു കൊടുക്കല്‍ ആന്‍ഡ്‌ ഡ്രിങ്ക്സ് കലക്കല്‍(എനിക്ക് അത് എന്നും I A S നു തുല്യം ആണ് Smile ) ഇതായിരുന്നു എന്റെ ജോലി .രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ആണ്‌ ജോലി.ശമ്പളം ഇതാണെങ്കിലും മനസ്സിലെ മോഹങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒരു നോണ്‍സ്റോപ്പും ഇല്ലായിരുന്നു.അല്ലെങ്കിലും അങ്ങനെ അല്ലെ പാവപെട്ടവന് ആണാലോ മോഹങ്ങളും എല്ലാം കുടുതല്‍ Smile .. ( പ്ലീസ് പണക്കാര്‍ എന്നെ ചീത്ത വിളിക്കല്ലേ !! .നിങ്ങള്‍ക്കും ഉണ്ട് കേട്ടോ ആ സാധനം ...മോഹം Smile..). റ്റിവി വാങ്ങണം എന്നെല്ലാം മോഹങ്ങള്‍ ഉണ്ട്.പക്ഷേ വീട്ടില്‍ കൊണ്ട് വയ്ക്കാന്‍ ആണ്‌ പാട് .വേറെ ഒന്നും അല്ല സ്ഥലം ഇല്ല Smile .എന്റെ വീട് ആകെ 1 റൂം ഒരു അടുകളയും മാത്രമേ ഉണ്ടായിരുന്നുള്ളു .ആ ഒരു റൂമില്‍ ആണ്‌ അച്ഛനും അമ്മയും .ഞാന്‍ എന്റെ അമ്മൂമ്മയുടെ വീട്ടിലും ചേട്ടന്‍ എന്റെ കുഞ്ഞമ്മയുടെ വീട്ടിലും ആയിരുന്നു 22 വര്‍ഷം താമസിച്ചത്.ഇത്രയും വര്‍ഷം നമ്മള്‍ നാലു പേരും ഒരുമിച്ചു ഒരു വീട്ടില്‍ ഉറങ്ങിയിട്ടില്ല Sad .ഇപ്പോള്‍ ഒരു ആറു വര്‍ഷമേ ആയിട്ടുള്ളൂ ഒരുമിച്ചു ഒരു വീട്ടില്‍ താമസികുന്നത്(ഇപ്പോള്‍ പുതിയ വീട് വച്ചു കേട്ടോ Smile ) ചേട്ടന്‍ അപ്പോള്‍ ഒരു കടയില്‍ കണക്ക് എഴുതാന്‍ പോകുകയിരുന്നു.അവന്‍ അവന്റെ ഒരു മാസത്തെ ശമ്പളവും കടവും വാങ്ങി വീട്ടില്‍ റ്റീവി വാങ്ങി.അത് എങ്ങനെ എങ്കിലും അച്ഛന്റെയും അമ്മയുടെയും റൂമില്‍ അഡ്ജസ്റ്റ് ചെയ്തു വച്ചു.
കുറെ നാളു റ്റിവി കണ്ടു മടുത്തപ്പോള്‍ ഒരു പൂതി . ഒരു സിഡി പ്ലയെര്‍ വാങ്ങി സിനിമയൊക്കെ കണ്ടാലോ എന്നു!.അതിമോഹം എന്നുഅല്ലാതെ എന്ത് പറയാന്‍ .അന്ന് സിഡി പ്ലയെര്‍ എല്ലാവരും ഗമ ആയിട്ട് പറഞ്ഞു നടക്കുന്ന സമയം."പണക്കാരന്റെ വീട്ടില്‍ ഉണ്ട് പവപെട്ടവന്റെ വീട്ടില്‍ ഇല്ല" എന്നു ആ സമയത്ത് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം 'സിഡി പ്ലയെര്‍ ' ആയിരുന്നു.
സിഡി പ്ലയെര്‍ വേടിയ്ക്കണം എന്ന മോഹവുമായി ഞാന്‍ ചെന്ന് കയറിയത് ആറ്റിങ്ങല്‍ ജയ ഏജന്‍സിയില്‍ ആയിരുന്നു.അവിടെ ഇരുന്ന അണ്ണനോട് എന്റെ ആഗ്രഹം പറഞ്ഞു , എന്റെ ആഗ്രഹം വെറുതെ സാധിച്ചു തരാന്‍ അങ്ങേരു എന്റെ മാമ്മന്‍ ഒന്നും അല്ലല്ലോ ,ദക്ഷിണ ആയിട്ടു കുറഞ്ഞ വിലയുള്ള "ഒണിഡ' സിഡി പ്ലയെര്‍നു നാലായിരം രൂപ പറഞ്ഞു .ബേക്കറിയിലെ എല്ലാ കുപ്പിയും കഴുകി ഡ്രിങ്ക്സ് നിറച്ചു 2400 ശമ്പളം വാങ്ങുന്ന എന്റെ ഓട്ടകീശയില്‍ എന്തുണ്ട് ? നിങ്ങള്‍ പറ എന്തുണ്ട് .ബേക്കറിയിലെ ഒരു മുട്ട പഫ്സ് ഉണ്ടായിരുന്നു കേട്ടോ അപ്പോള്‍ വീട്ടില്‍ കൊണ്ട് പോകാന്‍ എന്റെ കീശയില്‍ .പക്ഷേ അത് കൊടുത്താല്‍ അണ്ണന്‍ സിഡി പ്ലയെര്‍ തരില്ലലോ .ശമ്പളം തരുന്ന ബേക്കറിയിലെ മുതലാളിയെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഞാന്‍ എന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന കാശ് എടുത്തു മേശപ്പുറത്തു വച്ചിട്ട് അണ്ണനോട് ഇരന്നു
'അണ്ണാ എന്റെ കയ്യില്‍ 3000 രൂപയെ ഉള്ളു ,ഇതിനുള്ള സിഡി പ്ലയെര്‍ തരുമോ?'
ഞാന്‍ പറഞ്ഞു തീര്‍ന്നതും അണ്ണന്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട് ആ കാശു എടുത്തു എണ്ണി നോക്കിയിട്ട് എന്നോട് പറഞ്ഞു ..
'എടാ ചെറുക്കാ ഈ പൈസയ്ക്ക് കമ്പനി സാധനം കിട്ടില്ല ,എന്റെയില്‍ ലോക്കല്‍ സാധനം ഉണ്ട് ,അതെ കിട്ടു'
"അണ്ണാ അത് കുഴപ്പമില്ല !അണ്ണന്റെ സാധനം വേണ്ട ലോക്കല്‍ സിഡി പ്ലയെര്‍ മതി " ഞാന്‍
അണ്ണന് അത് ദേഷ്യം ആയോ എന്നു അറിയില്ല
അണ്ണന്റെ സിരകളില്‍ പിന്നെ ലോക്കേല്‍ സിഡി പ്ലയെര്‍ എടുത്തു കൊണ്ട് വരാന്‍ ഉള്ള ധൃതി ആയിരുന്നു.ഒടുവില്‍ അണ്ണന്‍ ഒരു പട്ടിയെ എറിയാന്‍ വലുപ്പം ഉള്ള ഒരു വലിയ സിഡി പ്ലയെര്‍ കൊണ്ട് വന്നു ഓണ്‍ ആക്കി കാണിച്ചു തന്നു.എനിക്ക് സന്തോഷമായി ..ഒടുവില്‍ അണ്ണന് ഒരു ഷേക്ക്‌ഹാന്റും കൊടുത്തു ഞാന്‍ ഓട്ടോയും പിടിച്ച് യാത്ര തുടങ്ങി ,ഒരിക്കലും തീരാത്ത ആക്രാന്തത്തോടെ സിനിമ കാണാന്‍ എന്റെ വീട്ടിലേയ്ക്ക്.
ആ സമയത്ത് എന്റെ വീടിന്റെ ചുറ്റിലുമുള്ള വീടുകളില്‍ സിഡി പ്ലയെര്‍ ഇല്ലായിരുന്നു.അത് കൊണ്ട് നമ്മുടെ വീട്ടില്‍ സിഡി പ്ലയെര്‍ ഉണ്ടെന്നു എല്ലാവരെയും അറിയിക്കാനും അവരുടെ മുന്നില്‍ ആളാകാനും ഞാനും ചേട്ടനും വളരെയധികം പാടുപെട്ടു .എല്ലായിടത്തും നമ്മുടെ സിഡി പ്ലയെര്‍ന്റെ പേര് എത്തിയിക്കാന്‍ ഞാനും ചേട്ടനും എന്തിനും സിഡി പ്ലെയെരില്‍ കേറി പിടിക്കാന്‍ തുടങ്ങി. .പാതിരാത്രി സിഡി പ്ലയെര്‍ല്‍ പാട്ട് ഉറക്കെ ഇടുക.പാട്ട് കേള്‍ക്കാന്‍ വേണ്ടി 500 രൂപ മുതലാളിയുടെ കൈയില്‍ നിന്നും കടം വാങ്ങി രണ്ട് സ്പീക്കറും വാങ്ങി വച്ചു.
'ഈ കോപ്പ് എടുത്തു ഞാന്‍ വയലില്‍ ഏറിയും ,രാത്രി കിടന്നു ഉറങ്ങാനും സമതിക്കില്ല'എന്നു അച്ഛന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ പയ്യെ നിര്‍ത്തി പോയി കിടന്നു ഉറങ്ങും.വീടിന്റെ അടുത്തുള്ള വഴിയില്‍ കൂടി ആളുകള്‍ പോകുമ്പോള്‍ സിഡിയുടെ വോളിയം ഉറക്കെ വച്ചിട്ട് ഞാന്‍ വഴിയുടെ അടുത്ത് വന്നു നില്‍ക്കും എന്നിട്ട് ആളുകള്‍ എന്റെ അടുത്ത് എത്തുമ്പോള്‍ ചേട്ടനോട് ഉറക്കെ വിളിച്ചു പറയും "ചേട്ടാ.. ആ സിഡി പ്ലയെര്‍ന്റെ സൌണ്ട് ഒന്ന് കുറയ്ക്കു Smile.ബേക്കറിയില്‍ പോകാന്‍ ബസ്സ്‌ കാത്തു നില്‍ക്കുമ്പോള്‍ ആരങ്കിലും 'എന്താടാ അനിയാ ഇന്നു താമസിച്ചു പോയാലോ 'എന്നു ചോദിച്ചാല്‍ അത് നമ്മുടെ വീടിലെ സിഡി പ്ലെയെരില്‍ സിനിമ കണ്ടു കൊണ്ട് ഇരുന്നു ,അല്ലെങ്കില്‍ പാട്ട് കേട്ട് സമയം പോയത് അറിഞ്ഞില്ല എന്നു ഞാന്‍ പറയും.ജംഗ്ഷനില്‍ പോയി ഇരിക്കുമ്പോള്‍ കുറച്ച നെഞ്ചും വിരിച്ചു ഇരിയ്ക്കും അപ്പോള്‍ ആരെങ്കിലും എന്ത് പറ്റിയെടാ നിന്റെ കഷത്തിനു എന്ന് ചോദിച്ചാല്‍ ' അത് എന്റെ വീട്ടിലെ സിഡി പ്ലയെര്‍ ചെറുതായിട്ട് എടുത്തു പൊക്കിയപ്പോള്‍ മസില്‍ വെട്ടികേറിയതാ' എന്ന് പറയും.അങ്ങനെ എല്ലാവരുടെയും മുന്നില്‍ സിഡി പ്ലയെര്‍ ഉണ്ടെന്നു അറിയിച്ചു ഗമ കാണിക്കുമായിരുന്നു.
അതിനിടയില്‍ ചുറ്റും ഉള്ള വീട്ടുകാര്‍ പരാതി പറഞ്ഞു തുടങ്ങി .കാരണം അവര്‍ അവരുടെ ടീവിയിലെ ചാനലിലെ പരിപാടികള്‍ കാണുന്ന സമയം നമ്മള്‍ സിഡി പ്ലയെര്‍ ഓണ്‍ ആക്കിയാല്‍ നമ്മുടെ വീടിലെ പരിപാടികള്‍ അവരുടെ ടീവിയില്‍ വരുന്നു.ചില വീട്ടുകളില്‍ ഗ്രൈന്‍സ് അല്ലെങ്കില്‍ ചില വീട്ടില്‍ സൌണ്ട് മാത്രം ചിലയിടത്ത് മുഴുവനും കിട്ടുന്നു.അതിന്റെ കാരണം നോക്കിയപ്പോള്‍ സിഡി പ്ലയെര്‍ന്റെ കൂടെ 2 കേബിള്‍ കിട്ടി .ഒന്ന് ആന്റ്ടിനയില്‍ നിന്നും ടീവിയില്‍ കൊടുന്ന സ്ഥലത്ത് സിഡി പ്ലയെര്‍ കൊടുക്കുന്ന കേബിള്‍ .മറ്റൊന്ന് സാധാരണ എല്ലാവരും സിഡി പ്ലയെര്‍ നിന്നും ടീവിയില്‍ കൊടുക്കുന്ന കേബിള്‍.നമ്മള്‍ ആദ്യമൊക്കെ ആന്റ്ടിനയില്‍ നിന്നും ടീവിയില്‍ കൊടുന്ന സ്ഥലത്ത് ആണ്‌ സിഡി പ്ലയെര്‍ കൊടുത്തത് ,അത് കൊണ്ട് നമ്മുടെ വീട്ടില്‍ സിഡി പ്ലയെര്‍ ഇട്ടാല്‍ ആ പരിപാടികള്‍ എല്ലാം മറ്റുള്ള വീടുകളിലും എത്തിയിരുന്നു.അത് എന്ത് കൊണ്ടായിരുന്നു എന്ന് നമുക്ക് ഇപ്പോഴും അറിയില്ല.പിന്നെ എന്നും അവരുടെ ടീവിയില്‍ നമ്മുടെ പരിപാടികള്‍ വരുമ്പോള്‍ അവര്‍ സ്നേഹത്തോടെ നല്ല കിടിലം ചീത്തകള്‍ വിളിയ്ക്കും. പരാതികള്‍ കൂമ്പാരംആകുമ്പോള്‍ ചീത്ത വിളികള്‍ ഗംഭീരമാകും.അങ്ങനെ നമ്മള്‍ മറ്റേ കേബിള്‍ കൊടുത്തു തുടങ്ങി .പിന്നെ നാട്ടുകാരുടെ പരാതികള്‍ വന്നിട്ടില്ല.
അന്ന് ഒരു കാളദിവസം ആയിരുന്നു,ഈ കാളരാത്രി എന്നൊക്കെ പറയില്ലേ അത് പോലെ.എട്ട് മണി ആയിട്ടും സൂര്യന്‍ അളിയനെ ആകാശത്ത് കാണാന്‍ ഇല്ല,ഇനി അളിയന്റെ വീട്ടിലും സിഡി പ്ലയെര്‍ വാങ്ങിച്ചോ എന്തോ ? Smile സിഡി പ്ലയെര്‍രില്‍ പാട്ടും കേട്ട് ഇരുന്നു പാല് വാങ്ങാന്‍ പോകാത്തത് കൊണ്ട് അമ്മ ചീത്ത വിളിച്ചപ്പോഴേ ഞാന്‍ മനസ്സില്‍ കരുതി ഇന്നത്തെ ദിവസം ശെരി അല്ല എന്ന്.ഞാന്‍ പോകുന്നതിനു മുന്‍പ് എന്തോ എനിക്ക് തോന്നി സിഡിയില്‍ നിന്നും ടീവിയിലെയ്ക്ക് കൊടുക്കുന്ന കേബിള്‍ ഊരിയിടാന്‍ .ഒന്നാമത് അളിയന്‍ സൂര്യന്റെ മുഖം രാവിലെ മുതല്‍ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിയ്ക്കുകയാ .അങ്ങേരക്ക് ഇനി വേറെ വല്ലതും തോന്നി വല്ല ഇടിയോ മഴയോ അനിയന്റെ സിഡിയില്‍ കൊടുത്താല്‍ അവന്റെ അഹങ്കാരം കുറഞ്ഞാലോ ?സോ ഐ കെയര്‍ മൈ സിഡി Smile . ബേക്കറിയില്‍ പോകാന്‍ ഞാന്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരു പൂച്ചയ്ക്ക് കുറുകെ ചാടി .പാവം പൂച്ച ഞാന്‍ കുറുകെ ചാടിയത്‌ അത് കണ്ടെന്നു തോനുന്നു അത് ഓടി ജീവനും കൊണ്ട്. മിക്കവാറും അത് പോയത് അമ്പലത്തില്‍ പോയി ശത്രുസംഹാരപൂജ ചെയാന്‍ ആയിരിക്കും.ഞാന്‍ പൂച്ചയുടെ കുറുകെ ചാടിയപ്പോഴേ വിചാരിച്ചതാണ് എന്ന് ബേക്കറിയില്‍ പോകണോ എന്ന്.മുതലാളിയുടെ വെളുത്ത മുഖം നാളെ പോയാല്‍ കാണാന്‍ വയ്യാത്ത കൊണ്ട് നേരെ ബസ്സില്‍ കേറി യാത്രയായി .
എന്നത്തേയും പോലെ ബേക്കറിയില്‍ എന്റെ ജോലിയില്‍ മുഴുകവേ എന്നെ കാണാന്‍ വേണ്ടി എന്റെ അപ്പച്ചിയുടെ മോന്‍ മനു അവിടെ വന്നു.അവനോടും മുന്‍പ് ഫോണ്‍ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു വീട്ടില്‍ സിഡി പ്ലയെര്‍ മേടിച്ചു എന്ന്.
"അളിയാ അനിയാ നീ എന്ന് നേരത്തെ ബേക്കറിയില്‍ നിന്നും ഇറങ്ങണം" മനു
'എന്താടാ കാര്യം ??' ഞാന്‍
'എടാ ഞാന്‍ രണ്ട് സിഡി കൊണ്ട് വന്നിട്ടുണ്ട് ,നീ നേരത്തെ വാ നമുക്ക് മാത്രം ഒരുമിച്ചു ഇരുന്നു കാണണം ' മനു
'അത് എന്താടാ നമ്മള്‍ മാത്രം?? ' ഞാന്‍
'എടാ എന്റെ കൈയില്‍ മറ്റേ സിഡി ഉണ്ട് Smile ' മനു
" എന്ത് ? "
'എടാ ഞാന്‍ രണ്ട് ഷക്കീല സിനിമ കൊണ്ട് വന്നിട്ടുണ്ട് Smile നീ വാ നമുക്ക് കാണാം 'മനു അത് പറയുമ്പോള്‍ അവന്റെ മുഖത്ത് ഉണ്ടായ വികാരം . ഹൊ .
'എന്റെ ഒറ്റപാലത്തെ ചിറ്റപ്പാ !!! ബേക്കറിയില്‍ എന്നും വരുന്ന ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന രജനി ഇചിച്ചതും മേശന്‍ പണിയ്ക്ക് പോകുന്ന സുകുമാരനണ്ണന്‍ ഇചിച്ചതും ഷാര്‍ജ ഷേക്ക് എന്നത് പോലെ ഞാന്‍ മാനത്ത് കണ്ടത് ഇവന്‍ ഇന്ദ്രന്റെ മണിയറയില്‍ കണ്ടു '
" നീ ഇപ്പോഴേ വീട്ടില്‍ പൊയ്ക്കോ ,ഞാന്‍ നേരത്തെ വരാന്‍ നോക്കാം ,എന്തായാലും നീ ഇന്നു വീട്ടില്‍ കാണുമല്ലോ ,എന്ന് അല്ലെങ്കില്‍ നമുക്ക് നാളെ രാവിലെ കാണാം Smile " അവനെ ഞാന്‍ പറഞ്ഞു വിട്ടു .
പിന്നെ ബേക്കറിയില്‍ എന്റെ ഒരു ബഹളം ആയിരുന്നു.ഡ്രിങ്ക്സ് കലക്കിയിട്ടു ഒഴിക്കുന്ന കുപ്പി എടുത്തു അതിന്റെ കഴുത്ത് പയ്യെ തടവി എന്റെ മനസ്സില്‍ ഷക്കീല ചേച്ചി ആയിരുന്നു. ചേച്ചി....ഇന്നു ഞാനും ചേച്ചിയെ കാണും ,ഒരു പാട് നാളത്തെ മോഹം ആണ്‌ ,പോസ്റ്ററില്‍ എല്ലാം ചേച്ചിയും ചേച്ചിയുടെ വലിയ ...??? Smile ...കണ്ണുകളും കണ്ടു മനസ്സ് തൃപ്തി അടഞ്ഞിട്ടെ ഉള്ളു.ഇന്നു ആ ക്ഷീണം ഞാന്‍ തീര്‍ക്കും .ജഗതി പറയും പോലെ ' ഇന്നു കുറെ വെളിച്ചെണ്ണയും പഞ്ചാരയും ഒഴുകും'. അളിയാ മനു നീ ആണെടാ എന്റെ മുത്ത്‌.ഛെ ! അവന്‍ വന്നപ്പോള്‍ ഒരു ലൈം ജൂസും മുട്ട പഫ്സും കൊടുക്കാന്‍ ഉള്ളത് ആയിരുന്നു.നാളെ ആകട്ടെ എല്ലാം ശെരി ആക്കാം.
അച്ഛനോട് പണ്ടേ ഞാന്‍ പറഞ്ഞതാ അച്ഛാ ..അച്ഛന്‍ ഒരു ബേക്കറി തുടങ്ങു എന്നു.അങ്ങനെ ആണെങ്കില്‍ എനിക്ക് നേരത്തെ പോകമായിരുന്നല്ലോ Smile.എന്നെ മുതലാളി നേരത്തെ വിട്ടില്ല .അല്ലെങ്കിലും അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ,ശമ്പളം അങ്ങേരക്ക് ഞാന്‍ അല്ലല്ലോ കൊടുക്കുന്നത്.അങ്ങേരു ആണല്ലോ എനിക്ക് തരുന്നത്. മുതലാളിത്വം അടക്കി വാഴുന്നു.ഹം ..എല്ലാം അടിച്ചമര്‍ത്തണം.അങ്ങനെ ഞാന്‍ എന്നത്തേയും പോലെ വീട്ടിലേയ്ക്ക്.
ബസ്സില്‍ നിന്നും ഇറങ്ങിയപ്പോഴേ ജംഗ്ഷനില്‍ ഇരിയ്ക്കുന്ന എന്റെ കൂട്ടുകാര്‍ എന്തോ പറഞ്ഞു ചിരിയിക്കുന്നു.എന്നെ കണ്ടപ്പോള്‍ ആ ചിരിയുടെ അളവ് കൂട്ടി.ഞാന്‍ എന്നെ മുഴുവനായിട്ട് നോക്കി
'ഹേ കുഴപ്പം ഒന്നും ഇല്ല്ലല്ലോ! പിന്നെ എന്താ ഇവന്മാര്‍ ഇങ്ങനെ കിടന്നു കിണിക്കുന്നത്.
"അനിയാ നമുക്കും നിന്റെ വീട്ടിലെ പോലത്തെ ഒരു സിഡി പ്ലയെര്‍ ഒപ്പിച്ചുതരമോ? അവര്‍ .
എനിക്ക് ഒന്നും മനസിലാകുന്നില്ല .അവരോടു കാര്യം തിരക്കാന്‍ അവരുടെ അടുത്ത് ചെന്നതും ലൈബ്രറിയില്‍ നിന്നും കണ്ണന്‍ ഇറങ്ങി വന്നു.എന്റെ വീടിന്റെ അപ്പുറത്തെ എന്റെ കൂട്ടുകാരന്‍ കണ്ണന്‍ . അവന്‍ എന്നെ കണ്ടതും എന്റെ മുതുപുളക്കെ രണ്ട് അടിയും പിനീ ഒന്നും പറയണ്ട ...
'"എടാ പന്ന *%%%$$#@!^^~*&*&*%^%^%^%&^^^#$$%##$ നിന്റെ ഒരു സിഡി പ്ലയെര്‍ ,എല്ലാ കോപ്പും ഞാന്‍ എടുത്തു ഏറിയും ,പറഞ്ഞില്ല എന്നു വേണ്ട @$@^^&%^% മോനെ '" കണ്ണന്‍
'തള്ളെ ഇതു എന്തെര് ,എന്ത് പറ്റിയെടാ ' കണ്ണന്‍ ഇടിച്ചു കലക്കിയ മുതുകും തടവി കൊണ്ട് അവനോടു തന്നെ ചോദിച്ചു.ഇവന്മാര്‍ അവിടെ കിടന്നും ഇരുന്നും പിന്നെ എന്റെ തോളില്‍ ചാഞ്ഞു കിടന്നും ചിരിച്ചു മറിയുന്നു.എന്തോ സീരിയസ് ആയി നടന്നിട്ടുണ്ട്.എട്ടിന്റെ പണി കിട്ടിയത് കണ്ണന് ആണെന്ന് തോനുന്നു.പക്ഷേ അതിനു എന്നെ എന്തിനു ഇവന്‍ ഇങ്ങനെ പള്ള് വിളിച്ചു അടിയ്ക്കണം.ഒന്നുമില്ലെങ്കിലും പണ്ട് പറിങ്ങണ്ടി പറിയ്ക്കാന്‍ കൂടെ പോയത് അല്ലെ ഞാന്‍ . Smile .കണ്ണന്‍ സംഭവം വിവരിച്ചു തന്നു.അതുകേട്ടപ്പോള്‍ എനിക്ക് പോലും ചിരി വന്നു( ഞാന്‍ കുറച്ച സീരിയസ് ആയതു കൊണ്ട് ചെറിയ തമാശകള്‍ക്ക് ചിരിക്കാറില്ല Smile Very Happy )
......സംഭവം......
സന്ധ്യ സമയം അച്ഛനും അമ്മയും അമ്പലത്തില്‍ പോയി.ചേട്ടന്‍ കടയില്‍ നിന്നു വരാന്‍ താമസിയ്ക്കും. ഒരുത്തന്‍ നേരത്തെ വീട്ടില്‍ വന്നല്ലോ .മനു. ആരും വീട്ടില്‍ ഇല്ലാത്ത കൊണ്ട് അവനു ഒരു പൂതി.കൈയില്‍ ഇരിയ്ക്കുന്ന സിഡി ഒന്നു കണാന്‍ . അവന്‍ സിഡി ഓണ്‍ ആക്കി ഞാന്‍ ഊരിയിട്ടിരുന്ന കേബിള്‍ അവന്‍ തിരക്കി പിടിച്ച് ടീവിയില്‍ കുത്തി .അവന്‍ കറക്റ്റ് കുത്തിയത് അന്റിനയില്‍ കുത്തുന്ന കേബിള്‍ ആയിരുന്നു.എന്ത് നല്ല പയ്യനാണെന്ന് നോക്കണേ .ഇനി കഥ നടന്നത് കണ്ണന്റെ വീട്ടില്‍ ആയിരുന്നു .സമയം 7 മണി.ദൂരദര്‍ശനില്‍ വാര്‍ത്ത‍ സമയം.കണ്ണന്റെ വീട്ടുകാര്‍ എല്ലാവരും ഉണ്ട് ടീവിയുടെ മുന്നില്‍.അവന്റെ വലിയച്ചന്‍ പങ്കജാക്ഷന്‍ സാര്‍ (അദേഹം സ്കൂളിലെ സാര്‍ ആണ്‌ ) ടീവി ഓണ്‍ ആക്കിനോക്കിയപ്പോള്‍ ടീവില്‍ സിനിമ നടക്കുന്നു.ഇതു എന്ത് പറ്റി എന്നു.വാര്‍ത്ത‍ സമയത്ത് സിനിമ.എന്നു എന്തെങ്കിലും പ്രത്യേകത കാണും അതായിരിക്കും.എന്തായാലും അവര്‍ക്ക് സന്തോഷം ആയി.കേബിള്‍ സര്‍വീസ് ആ കാലത്ത് നമ്മുടെ അവിടെയൊന്നും ഇല്ലായിരുന്നു.ഞാറാഴ്ച ദൂരദര്‍ശനില്‍ വൈകുന്നേരം നാലു മണിയ്ക്കുള്ള സിനിമ ആണ്‌ ആകെ ഉള്ള ആശ്വാസം .അത് കൊണ്ട് എന്നു സിനിമ കാണിച്ചപ്പോള്‍ സന്തോഷം എല്ലാവര്‍ക്കും.
' പുതിയ നടനും നടിയും ആണെന്ന് തോനുന്നു,ആരെയും പരിചയം ഇല്ല ' കണ്ണന്റെ അച്ഛന്‍
എല്ലാവരും കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ തലകുലുക്കി.
അപ്പോള്‍ ആണ്‌ കണ്ണന്‍ എവിടെയൊക്കെയോ കറങ്ങിയിട്ട് വീട്ടില്‍ കേറി വന്നത്
"എടാ കണ്ണാ ഇന്നു ടീവിയില്‍ സിനിമ ആണെടാ " പങ്കജാക്ഷന്‍ സാര്‍
കണ്ണനും നോക്കിയപ്പോള്‍ ശെരി ആണ്‌ സിനിമ നടക്കുന്നു.എന്തായാലും കണ്ടുകളയാം .അവനും അവിടെ ഇരുന്നു കണ്ടു തുടങ്ങി. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു നായകന്‍ ഒരു പെണ്ണിനേയും കൂട്ടി റൂം കതകടച്ചു.പിന്നെ പയ്യെ പയ്യെ ,
'"എന്റെ അതിപ്പാറഅമ്മച്ചിയെ "' കണ്ണന്‍ ഒരു നിലവിളി . കണ്ണന് മനസിലായി ഇവന്ട്ടെ വീട്ടില്‍ സിഡി ഇട്ടു.അതും ഈ സിഡി. ഓഫ്‌ ചെയ്യാന്‍ റിമോട്ട് നോക്കിയിട്ട് കാണുന്നില്ല .കണ്ണന്‍ ഓടി പോയി ടീവിയുടെ മുന്നില്‍ പോയി നിന്നു ,ടീവിയില്‍ നിന്നും പല അപശബ്ദങ്ങളും കേള്‍ക്കുന്നു ,വീട്ടിലെ പിള്ളേരും എല്ലാവരും ടീവിയില്‍ എത്തി നോക്കാന്‍ പാട് പെടുന്നു.
അവസാനം കണ്ണന്‍ എങ്ങനെയെങ്കിലും ടീവി ഓഫ്‌ ആക്കിയിട്ടു എന്റെ വീട്ടിലേയ്ക്ക് ഓടി.അവിടെ ചെന്നപ്പോള്‍ വീട് പൂട്ടി ഇട്ടിരിയ്ക്കുന്നു.
" അനിയ എടാ അനിയാ കഴുവേറി ..." അവന്‍ നീട്ടി വിളിച്ചു .
പയ്യെ കതകു തുറന്നു ഇറങ്ങി മനു .
" മനു നീ ആയിരുന്നോ , നീ ഇപ്പോള്‍ വന്നു ,അനിയന്‍ എവിടെയാട ? കണ്ണന്‍
'അവന്‍ വന്നില്ല എന്താടാ കാര്യം ' മനു
അവനു അറിയില്ലാലോ അവന്‍ കണ്ടു കൊണ്ട് ഇരുന്ന സിനിമ വേറെ പലരും ലൈവ് ആയിട്ടു കണ്ടുകൊണ്ടു ഇരുന്ന കാര്യം.
'പന്ന കഴുവേറി മോനെ ,@%%*^^&൮൯^&%^%^ മോനെ ., ഒരു ഒണ്ടാക്കിയ പരിപാടി കാണിക്കല്ലേ. ഇനി നീ സിഡി ഓണ്‍ ആക്കിയാല്‍ നിന്നെയും സിഡിയും പിന്നെ ഈ ലോകത്ത് കാണില്ല, ആ അനിയന്‍ ഇങ്ങുവരട്ടെ ഇന്നത്തോടെ അവന്റെ സിനിമ കാണക്കം ഞാന്‍ നിര്‍ത്തും .' ..കണ്ണന്‍
ലെവന് കാര്യം മനസ്സിലായില്ല ,അവസാനം കണ്ണന്‍ എല്ലാം പറഞ്ഞു കൊടുത്തു.
ഈ സംഭവത്തിന്റെ പ്രതിഫലനം ആയിരുന്നു എന്റെ മുതുക് പുളക്കെ കണ്ണന്റെ ഇടി കിട്ടിയത് . മുതുക് കലങ്ങി ഒരു പരുവമയെങ്കിലും എനിക്കും അത് കേട്ടിട്ട് ചിരി സഹിക്കാന്‍ വയ്യ.മറ്റുള്ളവര്‍ എന്റെ തോളില്‍ തല ചാരി ചിരിയ്ക്കുന്നു ഞാന്‍ കണ്ണന്റെ തോളില്‍ തല ചച്ചു ചിരിച്ചു മറിഞ്ഞു.
" കണ്ണാ നിന്റെ വീട്ടില്‍ എന്താ ഇപ്പോള്‍ സ്ഥിതി ?" ചിരി സഹിക്കാന്‍ വയാതെ ഞാന്‍ ചോദിച്ചു.
അപ്പോള്‍ അവിടെ നിന്ന പ്രേമന്‍ പറഞ്ഞു
" എടാ അനിയ കണ്ണന്റെ വലിയച്ചന്‍ ടീവി എടുത്തു റൂമില്‍ കൊണ്ട് വച്ചു ഓണ്‍ ചെയുതു വച്ചിരിയ്ക്കുകയ്യ ചിലപ്പോള്‍ നിന്റെ വീട്ടില്‍ ഇനിയും സിഡി ഇട്ടാലോ എന്നു കരുതി ,ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ എന്നു വിചാരിച്ച് കാണും ,ഹ ഹ ഹ ഹ ഹി ,"
അത് കേട്ട് ദേഷ്യത്തില്‍ നിന്ന കണ്ണന്‍ പോലും ചിരിച്ചു,പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണ്ടാലോ.!!!.......അനിയന്‍ .
www.aniyanisgreat.blogspot.com
aniyan
aniyan

Posts : 2
Points : 6
Reputation : 0
Join date : 2011-07-05

View user profile http://www.aniyanisgreat.blogspot.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum