Clicksor
എന്റെ ആനമങ്ങാട്
Page 1 of 1
എന്റെ ആനമങ്ങാട്
ബ്ലോഗ്ഗില്‍ നിന്നും
ഒരു വട്ടം കൂടിയെന്‍...
അതിര്‍ത്തിയില്‍ നിന്നും വിരമിച്ച പട്ടാളക്കാരനെപ്പോലെ "പണ്ട് ആനമങ്ങാട്ട് ഒരു ദൂസം ...." എന്ന് തുടങ്ങുന്ന എന്റെ ഓര്‍മ്മപുരാണങ്ങള്‍ കേട്ടു മടുത്ത വീട്ടുകാരും കൂട്ടുകാരും, "ഇതെവിടെങ്കിലും എഴുതി വയ്ക്ക്.. ഞങ്ങള്‍ക്കൊരു മനസ്സമാധാനം കിട്ടുമല്ലോ" എന്ന് അരുളി ച്ചെയ്തതിന്റെ ഫലമായാണ് ഈ ബ്ലോഗ് ഉത്ഭവിച്ചത്. എന്നിട്ടും വിട്ടില്ല വീണ്ടും അതേ കൂട്ടുകാരെയും വീട്ടുകാരെയും നിര്‍ബ്ബന്ധിച്ച് വായിപ്പിച്ചു (അതിനു പുറത്തുള്ളവരെ അറിയിക്കാന്‍ മാത്രം ആത്മവിശ്വാസം ഇല്ലായിരുന്നു). പക്ഷെ എങ്ങനെയോ മണത്തറിഞ്ഞു കമന്റ് ബോക്സില്‍ എത്തിയ ഒരു മാണിക്യ കല്ലില്‍ നിന്നും ബൂലോകത്തെ ചിലര്‍ അറിഞ്ഞു ഉപദേശങ്ങളും, അനുമോദനങ്ങളും, കുറവുകളും ഓരോ പോസ്റ്റിലും അറിയിച്ചു വന്നു. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇത് വരെ എഴുതിയതെല്ലാം (ഈ പോസ്റ്റ് ഒഴികെ) 25-27 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആനമങ്ങാട് നടന്ന, ഉണ്ടായിരുന്ന കാര്യങ്ങളാണ്. ഒരു കഥയുടെയോ, ലേഖനത്തിന്റെയോ ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ പറ്റാത്തവ. അതുകൊണ്ടു തന്നെ പലപ്പോഴും "കഥ ഇങ്ങനെ അവസാനിച്ചത് ശരിയായില്ല" എന്ന പരാതികള്‍ കമന്റിലും മെയിലിലും കിട്ടിത്തുടങ്ങി.
ആയിടെയാണ് ഒരു ദിവസം എന്റെ കസിന്റെ ഫോണ്‍. "ചേച്ചി ആനമങ്ങാട് ഓര്‍മ്മക്കൊട്ടാരം പണിതോളൂ.. ഞാന്‍ ശരിക്കും ഒരു വീട് വയ്ക്കാന്‍ പോണൂ! ഓര്‍മ്മകളും, ചിന്തകളും വച്ചല്ല.. സിമന്റും ഇഷ്ടികയും കൊണ്ട്!"..............
[You must be registered and logged in to see this link.]
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|