Clicksor
കാകദൃഷ്ടി
Page 1 of 1
കാകദൃഷ്ടി
പോസ്റ്റുകള്‍ 20 ഓളം
വിഷയം സിനിമ
blog by
വി.മോഹനകൃഷ്ണന്
ശരീരനാട്യവും നാട്യശരീരവും]
ചെമ്മീനിലെ കറുത്തമ്മയെയും കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മയെയും അത്തരത്തില്‍ നിരവധി സത്രീ കഥാപാത്രങ്ങളെയും മലയാളസിനിമയിലവതരിപ്പിച്ച വിഖ്യാത നടി ഷീലയുടെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന് ഇല്ലാത്ത് എന്തു കൊണ്ടാണ്? ശാരദ, രാഗിണി, വിജയശ്രീ, ജയഭാരതി, ശാന്തികൃഷ്ണ, കാര്‍ത്തിക, മഞ്ജുവാര്യാര്‍, മീരാജാസ്മിന്, തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ നടികളിലാരുടെ പേരിലുംഫാന്‍സ് അസോസിയേഷനുകള്‍ നിലവിലില്ല എന്ന് ഏവര്‍ക്കുമറിയാം. ഒരു അഭിനേത്രിക്കും അങ്ങനെയൊരാനുകൂല്യം മലയാളികള്‍ നല്‍കിയിട്ടില്ല. സിനിമയും, ജീവിതവും, അത്രമേല്‍ ഇടകലര്‍ന്ന തമിഴ്നാട്ടില്‍ ജയലളിതയെ മുഖ്യമന്ത്രിയാക്കി ബഹുമാനിക്കുകയും ഖുശ്ബുവിനെ അമ്പലം പണിത് ആരാധിക്കുകയും ചെയ്തുവെങ്കിലും, അവരുടെ ആരുടേയും പേരില്‍ ഫാന്‍സ് അസോസിയേഷന് ഉണ്ടായില്ല. |
എന്നാല്‍ തമിഴിലും മലയാളത്തിലുമൊക്കെ നായകനടന്മാരുടെ പേരില്‍ നിരവധി ഫാന്‍സ് അസോസിയേഷനുകളുണ്ടെന്ന് നമുക്കറിയാം. `അനശ്വരതാബോധം'എന്ന ആണധികാരത്തിന്റെ
സൂക്ഷ്മപ്രയോഗമാണിതെന്ന് പി. എന്‍. ഗോപീകൃഷ്ണന് അഭിപ്രായപ്പെടുന്നു. (നായകന്, സമകാലിക മലയാളം, ജൂലൈ 30) (സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രമുള്ളതിനാല്‍ അനശ്വരതയോട് കൊതി കുറയും;എന്നാല്‍ ഗര്‍ഭപാത്രമില്ലാത്ത ആണുങ്ങള്‍ക്ക് കൂടും). ഒരു സിനിമയുടെ സാമ്പത്തിക വിജയത്തെ മെച്ചപ്പെടുത്തുന്നതില്‍ ഫാന്‍സ് അസോസിയേഷനുകള്‍ പങ്കുവഹിക്കുന്നുണ്ടാവാം..... Read More
http://www.kaakadrushti.blogspot.com/
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|