ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

സംഭവിച്ചതും ഗുഡിന് സംഭവിക്കാത്തതും ഗുഡിന് ....

Go down

സംഭവിച്ചതും ഗുഡിന് സംഭവിക്കാത്തതും ഗുഡിന് .... Empty സംഭവിച്ചതും ഗുഡിന് സംഭവിക്കാത്തതും ഗുഡിന് ....

Post by komban Mon May 30, 2011 12:06 am

പ്രിയ ജനാധിപത്യ വിശ്വാസികളെ അല്ലാത്തവരേ ................
അങ്ങനെ തിരഞ്ഞെടുപ്പും കഴിഞ്ഞു. ആകാശവാണി വാര്‍ത്തയും കേട്ടു.
ഇനി കേരള രാഷ്ട്രീയത്തിലേക്ക് ചുമ്മാ ഒന്ന് ഒളിഞ്ഞു നോക്കാം ........അല്ലേ... നിങ്ങള്‍ വേണ്ട എന്നേ പറയൂ എന്നെനിക്കറിയാം എന്നാലും ഞാനൊരു വെടിക്ക് വിട്മോ ............ ഇല്ല വിടില്ല മക്കളേ..........


തെരെഞ്ഞെടുപ്പും കഴിഞ്ഞു പടക്കവും പൊട്ടി ലഡുവും തിന്നു എനിക്കൊരു ആണ്‍ കുഞ്ഞും പിറന്നു . പിന്നേം..... കൊമ്പന് മുറു മുറുപ്പോ എന്ന് കരുതല്ലേ ..........

എന്തല്ലാം കൂത്തായിരുന്നു ഞങ്ങള്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും എത്തിയാലപ്പോള്‍ തന്നെ ഐസ്ക്രീം കഴിച്ചവരേയും പാമോലില്‍ കുളിച്ചവരേയും ഒക്കെ പൂട്ടി കെട്ടി അങ്ങ് ജയിലില്‍ കിടത്തുമെന്നും ഹെന്‍റെമ്മച്ചിയേ........ എന്നാ പുകിലായിരുന്നു .
ഒള്ളത് പറയാമല്ലോ ... ഈ ഉള്ളവനും ഒത്തിരി കൊതിച്ചു ഈ പഹയന്‍മാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തണമെന്ന് .
കുള്ളനും കള്ളനും കള്ളനു കഞ്ഞിവെച്ചവനുമായ രാഷ്ട്രീയക്കാരേ മുഴുവന്‍ ജയിലിലടക്കുമെന്നും നീതി നടപ്പാക്കുമെന്നുമൊക്കെ കേട്ട് കേരളത്തിലെപാവം ജനങ്ങള്‍ ഇവരെ തന്നെ അധികാര കസേരയിലിരുത്തുമെന്ന് ചുമ്മാ മൂട്ടയുടെ കടികൊണ്ട് കിനാവ്‌ കണ്ട ഞമ്മളെ വിലപ്പെട്ട കിനാവാണ് വേസ്റ്റായാത് .
ഏതായാലും ഇനിപറഞ്ഞിട്ടോ, തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പഠിച്ചിട്ടോ.... മാഫി ഫായിദ
ഇനി ചത്ത കുട്ടിയുടെ ജാതകം നോക്കാന്‍ ഞാനില്ല . ഇനി ജനിച്ച കുട്ടിയുടെ(എനിക്ക് ജനിച്ച കുഞ്ഞിന്‍റെ അല്ല അവന് ഞാന്‍ ജാതകമല്ല ഒരു വിസയാണ് ഇപ്പോള്‍ നോക്കുന്നത്)ജാതകം നോക്കാം .......

എന്താവും പുതിയ സര്‍ക്കാരിന്‍റെ പരിപാടി ?
അഴിമതിക്കാരെ ഒന്നും സംരക്ഷിക്കില്ല എന്നോ... മറ്റോ.... പറഞ്ഞിരുന്നോ ...ഹാ
ഏതായാലും ഓള്‍ഡ്‌ മുഖ്യന്‍ (ഇമ്മടെ സങ്കര പുത്രന്‍റെ വാക്ക് കടമെടുത്താല്‍ ) കിളവന്‍ സ്ഥാനം ഒഴിഞ്ഞ് പുതിയ മുഖ്യന്‍ ചാര്‍ജ് എടുക്കുന്നതിനിടയിലുള്ള ഒരു മൂന്ന് സെക്കന്റ് നേരം കൊണ്ട് ആ പാമോയില്‍ അന്വേഷണ സംഘം ഒപ്പിച്ച പണി അതൊരു ഒന്നൊന്നരയല്ലെ............എന്നൊരു സന്ദേഹം ഇല്ലാതില്ല....!!
ഞൊടിയിടക്കല്ലേ .......അപരാധി നിരപരാധിയായതും റിപ്പോര്‍ട്ട് കൊടുത്തതും .പാവം മുസ്തഫ ഹാജിയുടെ കൃമികടി ലാപ്സായി ....
അതൊക്കെ പോട്ടെ !
ഇനി മന്ത്രി സഭയും സത്യപ്രതിജ്ഞയും ഒന്ന് കാണാം .......
നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്‍റെ ഭരണ ഘടന അനുശാസിക്കുന്ന രീതിയില്‍ ഞാന്‍ ഭരിച്ചു നാട് നന്നാക്കും എന്ന് മാത്രമല്ല . കിട്ടിയിരിക്കുന്ന അധികാരം വെച്ച് സ്വന്തക്കാര്‍ക്കും ബന്ധുക്കാർക്കും(ബന്ധു എന്ന് പറഞ്ഞത് മനസിലായില്ല ? ഭാര്യയുടെ അനിയത്തിയുടെ കെട്ടിയോന്‍ മുതല്‍ കുഞ്ഞമ്മേടെ കൊച്ചുമോള്‍ വരെ )യാതൊരു വിധ ആനുകൂല്യങ്ങളും നല്‍കില്ല എന്ന് പറഞ്ഞു സത്യം ചെയ്തു നാവ് വായിലേക്കിട്ടതും നമ്മുടെ പരമോന്നത നീതിപീഠം കുറ്റം ചെയ്തു എന്ന് തറപ്പിച്ച് പറഞ്ഞ് ഒരു കൊല്ലത്തെ ജയില്‍ വാസം വിധിച്ച സാക്ഷാല്‍ കൊട്ടാരക്കര തമ്പുരാന്‍ യാതൊരു വിധ ഉപാധികളുമില്ലാതെ ഒരു പരോള്‍ സംഘടിപ്പിച്ചതിൽ ഒരു സത്യപ്രതിജ്ഞ ലംഘനം ഉണ്ടെന്നു വേണെമെങ്കില്‍ ശത്രുക്കള്‍ക്ക് പറയാം.....! എന്നല്ലാതെ അതിലൊന്നും വല്യ ആനതലയൊന്നുമുണ്ടാവില്ലഅല്ലേ............

ഇനിയിപ്പോള്‍ മന്ത്രി സഭാ രൂപീകരണം പിന്നെ അതങ്ങ് ഹൈക്കമാന്റാണ് തീരുമാനിക്കുകയെന്ന് ഇങ്ങു അനന്തപുരിയിലെ തലതൊട്ടപ്പന്മാരെല്ലാം പറഞ്ഞു കേട്ടു.
ഇത് കേട്ട എന്‍റെ മനസ്സില്‍ സ്വാഭാവികമായും ഒരു സംശയം ?
അല്ല.. ആരാ ശരിക്കും ഈ മന്ത്രിമാരെയൊക്കെ തീരുമാനിക്കുന്നത് .
M L A മാരെ തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് കൊമ്പനും കൊമ്പന്‍റെ കേട്ടിയോള്‍ക്കുമറിയാം .....
അപ്പോള്‍ വീണ്ടും സംശയം ( ഇതെന്താ കൊമ്പാ നിന്‍റെ ആമാശയത്തില്‍ സംശയത്തിന്‍റെ ആശയം മാത്രമേ ഒള്ളൂ അല്ലേ .... എന്ന് ചോദിക്കല്ലേ എനിക്ക് പണ്ടേ വിവരമില്ല ) ജനങ്ങളെ ഭരിക്കേണ്ട ജനങ്ങളുടെ നികുതികൊണ്ട് ശമ്പളവും വിദേശ നിർമ്മിത കാറും ബംഗ്ലാവും ഒക്കെ നല്‍കുന്ന ഈ മന്ത്രിമാര്‍ എന്ന് പറയുന്ന കൂട്ടരേ ജനങ്ങളാല്‍ തെരഞ്ഞെടുത്ത M L A മാര്‍ അല്ലെ തെരഞ്ഞെടുക്കേണ്ടത്........ അതാണല്ലോ ജനാധിപത്യം .
ഒക്കെ, ജനാധിപത്യം അങ്ങ് ഇന്ദ്രപ്രസ്തത്തിലെ ജനപഥിലോ മറ്റോ ഇരുന്നു പറഞ്ഞാല്‍ത്തന്നെ നടപ്പിലാവും എന്നാലും എന്‍റെ ഹൈക്കമാന്റ് മുത്തപ്പന്‍ തങ്ങളേ.............
ചുരുങ്ങിയ പക്ഷം ഞങ്ങള്‍ക്ക് മന്ത്രിമാരെ തന്നപ്പോള്‍ ഒരു മൈക്കിനു മുമ്പിലെങ്കിലും മുട്ട് വിറക്കാതെ നില്‍കാന്‍ കഴിയുന്ന ആളുകളെ ആക്കാമായിരുന്നു ഇതിപ്പോള്‍ യോഗ്യന്‍മാരായ ആളുകളുണ്ടായിട്ടും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചില ഗ്രൂപ്പുകാരെ പിടിച്ച് ഭരണ ചക്രം ഏല്‍പ്പിക്കണമായിരുന്നോ?
പറഞ്ഞത് മനസ്സിലായില്ലേ ....... ഇമ്മളെ വി ഡി സതീശന്‍ കഴിഞ്ഞ UDF പ്രതി പക്ഷത്തിലെ പ്രതികരണ ശേഷി നഷ്ട്ടപെട്ടിട്ടില്ലാത്ത ഏക M L A അദ്ദേഹത്തെ പോലെ ഉള്ള ആണ്‍ കുട്ടികളുടെ കയ്യില്‍ അല്ലെ ശരിക്കും മന്ത്രി സ്ഥാനം നൽകേണ്ടിയിരുന്നത് . പിന്നേയുമുണ്ട് യോഗ്യന്മാർ ഇമ്മടെ മുന്‍ പി സി സി , ഡി ഐസി , എ ബി സി സി ഐ ഡി തുടങ്ങിയവയിലൊക്കെ കരുത്ത് തെളിയിച്ചു തറവാട്ടിലേക്ക് തന്നെ തിരിച്ചു വന്ന നമ്മുടെ സ്വന്തം പപ്പിയുടെ ചേട്ടനേയും നിങ്ങള്‍ തഴഞ്ഞു . ഇതൊരു കടും കയ്യായിപോയെന്നു പറയാതെ വയ്യ !!!
വിശുദ്ധ യൂദാശ്ലീഹ പുണ്യാളന് നേര്‍ച്ച നേര്‍ന്ന നേരത്ത് ഹൈക്കമാന്റ് പുണ്യാളന് നേര്‍ന്നിരുന്നെങ്കില്‍ പണ്ടേ കൊതിച്ച മന്ത്രി പദം മടിയിലിരുന്നേനെ......
നൂറ് സീറ്റിന്‍റെ മേനിയും പറഞ്ഞ് ഹെലികോപ്റ്ററില്‍ പറന്ന ശ്രീമാന്‍ ചെന്നിത്തല ഒരു തലത്തിലേക്കും ഇല്ല .ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ച് കഴിഞ്ഞേക്കാമെന്ന് തീരുമാനത്തിലാണത്രെ അങ്ങേർ......
പക്ഷെ ഇങ്ങനെയൊരു തീരുമാനത്തില്‍ ദുരൂഹതയുണ്ടോ................?
രണ്ടംഗ ഭൂരി പക്ഷം മാത്രമുള്ള ഈ ചക്കടാ വണ്ടിയില്‍ ഒരു നായക വേഷം പുലിവാലാകും എന്നുള്ള ഭയ ബഹുമാനമാണോ.............
ഇതൊന്നുമല്ലെന്റെ പൊന്നു കുഞ്ഞൂഞ്ഞിച്ചായാ കള്ളനെ(പ്രകാശല്ല കേട്ടോ ) നമ്പിയാലും കുള്ളനെ നമ്പരുതെന്നു കാരണവന്മാർ പറഞ്ഞതെത്ര ശരിയാണല്ലെ....
ഒരു ആപത്ത് കാലത്ത് ഒരു സഹായത്തിനില്ലാത്ത ഇവനെ ഒക്കെ വെച്ച് എത്രക്കാലം ഹാ.......... ഒരുപിടിയുമില്ല .!!!!

എന്തായാലും ഇന്‍റെ മ്മടെ മുരളീനെ സത്യപ്രതിജ്ഞക്ക്വിളിക്കാത്തതിലുള്ള അമര്‍ഷം മറച്ചുവെക്കാതെ തന്നെ പറയട്ടെ .

സംഭവിച്ചതെല്ലാം ഗുഡിന് സംഭവിക്കാന്‍ പോകുന്നതും ഗുഡിന് ഒന്നും സംഭവിച്ചില്ലെങ്കില്‍ അതും ഗുഡിന് ഗുഡിന് ഗുഡിന് ...............

komban

Posts : 2
Points : 6
Reputation : 0
Join date : 2011-05-29
Age : 42
Location : kalikavu

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum