ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

ആകാശവാണി വാർത്തകൾ..

Go down

ആകാശവാണി വാർത്തകൾ..

Post by komban on Mon May 30, 2011 12:09 am

തെരഞ്ഞെടുപ്പ് അലയൊലികള്‍ അവസാനിച്ചു ഒരു മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഭരിക്കാന്‍ കഴിവുള്ള കുഞ്ഞിനെ
സിസേറിയന്‍ നടത്തി
ജന വൈദ്യന്മാര്‍ പുറത്തെടുത്തു. ഇനി തമ്മില്‍ തല്ലിയാലോ കുതികാല് വെട്ടിയാലോ നമുക്ക് ഒരുതേങ്ങ കുലയും ഇല്ല . അവരായി അവരുടെ പാടായി . നമ്മള്‍ വെറും കഴുതകളും ആയി . ഇനി ഒന്നും ആയിട്ടില്ലെങ്കില് ‍അവരാക്കി കൊള്ളും . പിന്നെ ഈ കഴുത ജന്മ ത്തില്‍ നിന്ന് ഒരു മോചനം കിട്ടണമെങ്കിൽ
അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന കാലയളവ്‌ വരണം. അത് കഴിഞ്ഞു
പൊതുജനത്തിന് വീണ്ടും പഴയ സ്ഥാനം തന്നെ.....!
ഇടതന്‍ ആണെങ്കിലും, വലതന്‍ ആണെങ്കിലും ഞമ്മക്ക് കുബ്ബൂസ് സൗദിയില്‍ തന്നെ. ഈ ടെന്‍ഷന്‍ കലശലായപ്പോള്‍ ആണ് ഒന്ന് ബ്ലോഗി ടെന്‍ഷന്‍ തീര്‍ക്കാം എന്ന് കരുതി ബ്ലോഗേടത്തിയുടെ വാതിലില്‍ ചെന്ന് മുട്ടിയത് . സാധാരണ ചുമ്മാ ഒന്ന് കണ്ണിറുക്കി കാണിച്ചാല്‍ വാതില്‍ തുറന്നു തരുന്ന ബ്ലോഗേടത്തി വാതിലില്‍ തട്ടിയിട്ടും മുട്ടിയിട്ടും എന്തിനധികം പറയുന്നു ചവിട്ടിയിട്ട് വരെ വാതില്‍ തുറന്നു തന്നില്ല .

ഇനിയിപ്പോള്‍ ടെന്‍ഷന്‍ തീര്‍ക്കാന്‍ എന്താ ഒരു വഴി എന്ന് ടെൻഷനടിച്ചിരിക്കുമ്പോളാണ് ബ്ലോഗേടത്തിയുടെ സ്ഥിരം പറ്റു പടിക്കാരനായ ശ്രീ മാന്‍ ഗൂഗിള്‍ അമ്മാവനെ കണ്ടത്.
അമ്മാവോ .................
നമ്മുടെ ബ്ലോഗടത്തി എന്താ ഞങ്ങള്‍ക്ക് വാതില്‍ തുറന്ന് തരാത്തത് എന്ന് ചോദിച്ചപ്പോള്‍ അല്ലെ.........
കാരണം മനസ്സിലായത് .
ശ്രീമതി ബ്ലോഗേടത്തിക്ക് ഒടുക്കത്തെ വയറിളക്കവും പനിയും കാരണം നമ്മളെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റാണെന്ന് .എന്‍റെ ട്വിറ്റര്‍ കാവിലമ്മേ ............ ഫേസ് ബുക്ക്‌ ഷെയ്ക്ക് ജീലാനി തങ്ങളേ ............ ബസ്സ്‌ മാതാവേ................. അടിയങ്ങളെ ഏക ആശ്രയമായ ബ്ലോഗേടത്തിയുടെ പനിയും വയറിളക്കവും എത്രയും പെട്ടെന്ന് സുഖമാക്കി തന്നാല്‍ നാല്‍പ്പതു ഫോളോവിങ്ങും നാനൂറു കമന്റുകളും നേര്‍ന്നേക്കാമേ..... എന്ന് നേര്‍ച്ച ചെയ്തത് കൊണ്ട് മാത്രമാണ് ഇപ്പോളെങ്കിലും ഇതൊന്നു പോസ്റ്റാന്‍ കഴിഞ്ഞത് . എന്‍റെ മുത്തു മാണിക്ക്യ ബ്ലോഗീങ്ങളെ........ അങ്ങനെ സര്‍വ്വ ശ്രീ ശ്രീമാന്‍ ചുക്കിനും ചുണ്ണാമ്പിന്നും കൊള്ളാത്ത വിനീതന്‍റെ ഒരു തെരഞ്ഞെടുപ്പ് പരാജയ കിസ്സ പറയട്ടെ ......!

അന്ന് ഇന്നത്തെ പോലെ മുക്കിലും മൂലയിലും ടി വി യും നെറ്റും ഒന്നും ഇല്ലാത്ത കാലം കാള വണ്ടി യുഗത്തില്‍ നിന്ന് കരകയറാതെ ഗ്രാമീണതയുടെ സകല സമ്പല്‍ സമൃദ്ധിയിലും പൂത്തുലഞ്ഞു മാനുഷിക സ്നേഹവും ഐക്യവും എങ്ങും കാണുന്ന ഒരു ചുറ്റുപാട് ആര്‍ക്കും ആരോടും വിദ്വേഷമോ? വൈകാരിക വൈരാഗ്യങ്ങളോ ഇല്ലാത്ത മാനുഷിക മൂല്യങ്ങള്‍ക്ക് വലിയ രീതിയില്‍ വില കല്‍പ്പിക്കപെടുന്ന കാലഘട്ടം .
തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ അറിയിക്കാന്‍ അറിഞ്ഞതില്‍ അപ്പുറം പറയാന്‍ സദാ സന്നദ്ധമായി നിക്കുന്ന ചാനെല്‍ റിപ്പോര്‍ട്ടര്‍മാരോ റിപ്പോര്‍ട്ടിമാരോ? ലൈവ് കൈല് കുത്തുകാരോ? ഒന്നും തന്നെ ഇല്ല....!

ആകെ തെരഞ്ഞെടുപ്പ് ഫലം അറിയാനുള്ള മാര്‍ഗ്ഗം എന്ന് പറയുന്നത് ആകാശവാണി തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് വാര്‍ത്തകള്‍ വായിക്കുന്നത് ആരായാലെന്താ കേട്ടാല്‍ പോരെ എന്ന് പറയുന്ന റേഡിയോക്ക് മുമ്പില്‍ കാതും കൂര്‍പ്പിച്ച് നില്‍ക്കണം .
എന്നാല്‍ തന്നെ സ്വന്തം മണ്ഡലത്തില്‍ നമ്മള്‍ വര്‍ക്ക് ചെയ്തു വോട്ട് ചെയ്ത സാരഥിയുടെ വിധിയും
കഥയും അറിയണമെങ്കില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ നിലമ്പൂര്‍ ജി യു പി സ്കൂളിന്‍റെ പുറത്ത് മാനം നോക്കി നില്‍ക്കണം.
പ്രിസൈടിംഗ് ഓഫീസറുടെ മൈക്കിലൂടെ ഉള്ള അനൌൺസ്മെന്റ് കേട്ടിട്ട് വേണം തുള്ളണോ.......
മുള്ളണോ.......അതോ മുങ്ങാം കൂളി ഇടണോ? എന്നൊക്കെ തീരുമാനിക്കാന്‍ .

തളര്‍ വാതം പിടിപെട്ട ഞരമ്പിലൂടെ വിപ്ലവം ഓടുന്ന വായിൽ പല്ലില്ലാത്ത ചെറുപ്പക്കാർക്ക് (കിളവന്‍സ്) ഫലം അറിയാനുള്ള ഏക മാധ്യമം എന്ന് പറയുന്നത് റേഡിയോ ആണ് നമ്മുടെ കഥാ നായകൻ വാസുകൈമളും റേഡിയോ യുടെ ആശ്രയക്കാരനാണ്.
വാസുകൈമളുടെ റേഡിയോ കമ്പം വേള്‍ഡ് ഫെയിമസാണ് . സ്വന്തം കെട്ടിയോള്‍ കൈമളേടത്തി പിരിഞ്ഞിരുന്നാലും കുഴപ്പമില്ല റേഡിയോയെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല. എന്ന് മാത്രമല്ല വലിവിനുള്ള ഗുളിക വാങ്ങിയില്ലെങ്കിലും റേഡിയോക്ക് ഉള്ള ബാറ്ററി വാങ്ങാതിരിക്കാന്‍ കൈമളദ്ദേഹത്തിനാകില്ല . സംസ്കൃതം എന്താണെന്ന് പോലും അറിയില്ലെങ്കിലും ആ വാര്‍ത്ത വരെ കുത്തി ഇരുന്നു കേള്‍ക്കുന്ന കക്ഷിയാണ് നമ്മുടെ സാക്ഷാല്‍ ശ്രീ മൂലം തിരുനാൾ സദാചാര കൈമള്‍ ...........!

സദാചാരം ഇങ്ങനെ ഒക്കെ ആണെങ്കിലും നല്ല ഒന്നാം നമ്പര്‍ തറവാട്ടില്‍ പിറന്ന അമ്പലവാസി കമ്മ്യുണിസ്റ്റ് ആണ് കേട്ടോ . ഈ മാന്യ മഹാ സഖാവ്

കിഴക്കന്‍ ഏറനാട്ടില്‍ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് സഖാവ് കുഞ്ഞാലി ഇടതു പക്ഷ പ്രസ്ഥാനം കെട്ടി പടുത്ത കാലം മുതല്‍ വാസു കൈമള്‍ സഖാവാണ് ഒന്നുരണ്ടു വിപ്ലവ സമരത്തില്‍ സഖാവ് കുഞ്ഞാലിയോടൊപ്പം പങ്കു ചേരുകയും ചെയ്തിട്ടുണ്ട് മ്മടെ കൈമളാശാൻ.........!
വെടിയുണ്ട വിരിമാറില്‍ പൊന്നാക്കി മാറ്റി ചെഞ്ചോര ചെമ്മണ്ണില്‍ പുഷ്പങ്ങള്‍ ചാര്‍ത്തി മർദ്ദിതർക്കും പീഡിതർക്കും വേണ്ടി നിലമ്പൂര്‍ കാട്ടില്‍ വീണു പിടഞ്ഞു കാളികാവിൽ കല്ലറയില്‍ നിദ്ര കൊള്ളും നേതാവേ............. ധീര സഖാവേ ... കുഞ്ഞാലിഅങ്ങയെ ഈ വിനീതനും സ്മരിക്കുന്നുഎന്ന് കരുതി ഇന്നത്തെ രാഷ്ട്രീയ ഇരുകാലി നാല്‍ കാലികളെ പോലെ വാസു അണ്ണന് അന്ധമായ പ്രസ്ഥാന സ്നേഹമൊന്നുമില്ല. തെരെഞ്ഞെടുപ്പും അതിലെ ഹരവും തീരും ,പിന്നെ മ്മളായി മ്മളെ പാടായി എന്ന് ശ്രീ സദാചാരത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു..

ഇതല്ലാം അറിഞ്ഞിട്ടും പിന്നെന്തിനാ കൈമളേട്ടാ ...... ഈ തെരഞ്ഞെടുപ്പ് കാലം വരുമ്പോള്‍ നിങ്ങളിങ്ങനെ തുള്ളാട്ടം തുള്ളുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ കൈമള്‍ക്ക് വ്യക്തമായ ഉത്തരവുമുണ്ട്
ന്‍റെ മാപ്പിള കുട്ടിയേ.....

എന്താന്നറിയില്ല ഇക്ക്(എനിക്ക് ) ഈ തെരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഇമ്മളെ സഖാവിനെ അങ്ങ് ഓർമ്മ വരും പിന്നെ ഒരു കുളിരാ .... സഖാവ് ആരായിരുന്നൂന്നാ. നിങ്ങളെ വിചാരം...........!!!
ഒരു സംഭവമായിരുന്നു .!
ഇന്നത്തെ മുക്കാല്‍ കാശിന് കൊള്ളാത്ത മണ കുണാപ്പൻനേതാക്കന്മാരെ പോലെ ടിവിയിലും സ്റ്റേജിലും കയറി ആദര്‍ശം കുരച്ച് പാര്‍ട്ടി ആപ്പീസിലിരുന്ന് അണികളോട് കല്‍പ്പിക്കുന്ന നേതാവല്ലായിരുന്നു. അണികളോടപ്പം നിന്ന് പ്രവര്‍ത്തിച്ച ഒരു മുത്തായിരുന്നു എന്‍റെ സഖാവ് പടച്ചോന്‍ പടച്ച ഒരു പടപ്പിനെയും പേടി ഇല്ലായിരുന്നു സഖാവിന്. തെറ്റ് എവിടെ കണ്ടാലും കയറി ഇടപെടാന്‍ സഖാവിനുണ്ടായിരുന്ന ആ ചങ്കൂറ്റമൊന്ന് കാണേണ്ടത് തന്നെയാണ് .

ഇങ്ങനെ ഒക്കെ ആണ് വാസു അണ്ണന്റെ കാഴ്ച്ചപാടുകള്‍

വോട്ട് പെട്ടീലിട്ട് പോന്നാല്‍ പിന്നെഅത് എണ്ണി തിട്ടപെടുത്തി ഫലം അറിയുന്നത് വരെ നമ്മുടെ സദാചാരം വാസു കൈമള്‍ക്ക് ഒരു സമാധാനവും ഉണ്ടാവില്ല .

അങ്ങനെ ഇന്ന് വോട്ടെണ്ണുന്ന ദിവസം സമാഗമമായിരിക്കുന്നു.

സാധാരണ തൊട്ടടുത്തുള്ള ശിവന്‍റെ ക്ഷേത്രത്തിലെ പാട്ട് കേട്ട് ഉണരുന്ന അമ്പലവാസി സഖാവ് കൈമള്‍ പതിവിലും നേരെത്തെ എണീറ്റ്‌ പ്രഭാത കൃത്യങ്ങള്‍ ഓരോന്നും വളരെ പെട്ടന്ന് തന്നെ തീര്‍ത്ത്‌ തന്‍റെ സന്തത സഹചാരി ആയ തന്നോളം പഴക്കമുള്ള റേഡിയോ എടുത്ത് ഒരു കൊട്ട് കൊടുത്തു എന്ത് ചെയ്യാം സാധാരണൊരു കൊട്ടിന് ഓണാവാറും ഒഫാകാറുമുള്ള ആ ജാംബവാന്‍റെ കാലത്തുള്ള പാട്ടു പെട്ടി കൈമളെ പറ്റിച്ചു എന്നു കരുതി പേടിച്ചു ഒന്നു കൂടി കൊട്ടി അപ്പോളാണ് അതിനു ജീവൻ പോയിട്ടില്ല എന്നു മനസ്സിലായത് .
കൈമളാശാന്റെ റേഡിയോയുടെ ഓണാക്കാനും ഓഫാക്കനും വേണ്ടി തിരിക്കുന്ന സുന തിരിച്ചു തിരിച്ച് എങ്ങോ ഓടി പോയി.. അന്നു തുടങ്ങീതാ ഈ നടുപ്പുറം നോക്കിയുള്ള അടി

കൈമളെ സുന തന്നെ പണ്ടേ നഷ്ട്ടപ്പെട്ടിരിക്കുന്നു പിന്നെയല്ലേ..... കോപ്പിലെ റേഡിയോടെ സുന കല്ലി വല്ലി ഹല്ല പിന്നെ ............!

അങ്ങനെ തെരഞ്ഞെടുപ്പ് ഫലം കേള്‍ക്കാന്‍ കൊതിച്ച് ഡയഫ്രം അടിച്ചു പോകാനായ കാതും കൂര്‍പ്പിച്ചിരുന്ന കൈമളെ കാതിലേക്കതാ ഒരു ഗമണ്ടന്‍ പരസ്യം .

വീട്ടിക്ക് നാട്ടിക്ക് മൂട്ട പൊടി വേണോ?

നിങ്ങളുടെ വീട്ടിലുള്ള പാറ്റ കൂറ തുടങ്ങിയ ക്ഷുദ്ര ജീവികളും അമ്മ അമ്മായി അമ്മ അമ്മേടെ അമ്മ അമ്മൂമ തുടങ്ങി ആന മയക്കി അടിച്ചു ഫ്യൂസ് പോകാനായ വൃദ്ധ ജീവികളും ഞൊടിയിടയില്‍ ഇല്ലാതാവുന്നു . ഇലക്ഷന്‍ പ്രമാണിച്ച് ഞങ്ങളുടെ സ്പെഷ്യല്‍ ഓഫര്‍. ഞങ്ങള്‍ നല്‍കുന്ന ഈ കീട
നാശിനി നിങ്ങള്‍ ചുമ്മാ ഒന്ന് മണത്ത് നോക്കിയാല്‍ നിങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന അരുമ മക്കള്‍ക്ക് വൈകല്യങ്ങള്‍ ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു . എൻഡോ സൾഫാൻ കേരളത്തിലെ പ്രമുഖ കടകളില്‍ ലഭ്യം .... എൻഡോ സൾഫാൻ ഇതൊരു കേന്ദ്ര സര്‍ക്കാര്‍ ഉല്‍പ്പന്നം .

ഇതുകേട്ട് കലിപ്പൂറിയ കൈമള്‍ കലി കൊണ്ട് തുള്ളി ...
തുള്ളല്‍ കണ്ട എണീറ്റ്‌ വന്ന പാവം കൈമളേടത്തികും കിട്ടി കണക്കിന് മൂപ്പത്തിയുടെ നാല് തലമുറ അപ്പുറത്തുള്ള അപ്പൂപ്പന്മാരെ മൊത്തമായി തെറി വിളിച്ചു (അത് പിന്നെ ചില ആണുങ്ങള്‍ അങ്ങനെയാ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നു പറഞ്ഞപ്പോലെ ആരെന്ത് തെറ്റ് ചെയ്താലും ഭാര്യമാരുടെ മെക്കിട്ടു കേറും ആ ........... ഭര്‍ത്താക്കന്മാര്‍ക്ക് മെക്കിട്ട് കയറാനുള്ളതാണല്ലോ ഭാര്യമാര്‍ )

അങ്ങനെ അതാ വരുന്നു ഇലക്ഷന്‍ ഫലങ്ങള്‍ പൊങ്ങിയും താണും,പൊങ്ങിയും താണും ഇടതന്മാര്‍ താഴോട്ടു പോയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കൈമള്‍ കലി തുള്ളും മുകളിലേക്ക് പൊങ്ങുമ്പോള്‍ ചാടി തുള്ളും അങ്ങനെ ഉദ്ദ്വേഗം നിറഞ്ഞ രണ്ടു മൂന്നു മണിക്കൂര്‍ അവസാനം അതാ........... വരുന്നു ഫൈനല്‍ റിസള്‍ട്ട് .


ഇടതു പക്ഷം ഹമ്പേ പരാജയപെട്ടതായി അറിയിച്ചു കൊള്ളുന്നു
ഇത് കേട്ടതും ഹാലിളകിയ മാപ്പിളക്ക് പേ പിടിച്ച പോലെ കൈമള്‍ കൊല്ലങ്ങളായി കൂടെ കൊണ്ട് നടന്ന റേഡിയോ എടുത്ത് ഒറ്റ സിക്സറടിയാ അറുപത്തിയെട്ടു കൊല്ലം മുമ്പ് വാങ്ങിയ റേഡിയോ എഴുപത്തിയെട്ടു പീസായി അതാ കിടക്കുന്നു നിലത്ത് ...


അന്നത്തോടെ കൂടി മൂന്നു ത്വലാഖും ചൊല്ലി കെട്ട് താലി പൊട്ടിച്ച കൈമള്‍ സലാം പറഞ്ഞ റേഡിയോയെന്ന ആ പഴയ ഉപകരണം നമ്മള്‍ പുതു തലമുറയും മറന്നു പോയി .
ഒരു പാട് മധുരമുള്ള പാട്ടുകള്‍ പാടി തന്ന് നമ്മളെ ഉറക്കിയ റേഡിയോ .........
ആ റേഡിയോക്ക് വേണ്ടി ഞാന്‍ ഒരു വരി പാട്ടു കൂടി ഇവിടെ പാടുന്നു

പിരിഞ്ഞു പോകും നിനക്കിനി ഈ കഥ മറക്കുവാനേ കഴിയൂ .........................


(പ്രിയരേ നിങ്ങള്‍ക്ക് ഇത് വായിച്ചിട്ട് എന്നെ ഒന്ന് തല്ലാനോ? തലോടാനോ തോന്നുന്നു എങ്കില്‍ താഴെ കാണുന്ന കമെന്റ് കോളത്തിൽ തന്നിട്ട് പോകൂ സസ്നേഹം കൊമ്പന്‍ )

komban

Posts : 2
Points : 6
Reputation : 0
Join date : 2011-05-29
Age : 36
Location : kalikavu

View user profile

Back to top Go down

Re: ആകാശവാണി വാർത്തകൾ..

Post by Admin on Thu Jun 02, 2011 11:59 pm

തങ്ങള്‍ ബ്ലോഗിന്റെ അഡ്രസ്‌ കൂടെ ഇവിടെ കൊടുക്കേണ്ടതായിരുന്നു ...

Admin
Admin

Posts : 1502
Points : 3699
Reputation : 13
Join date : 2011-05-17

View user profile http://bloggersworld.forumotion.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum