Clicksor
എന്റെ വര
Page 1 of 1
എന്റെ വര
ശ്രീ ചൈയ്തന്യാനന്ദ തരികിട തട്ടിപ്പു ആസാമികള്‍ ബൂലോകം വായനക്കാര്ക്കെഴുതിയ തുറന്ന കത്ത്!
പ്രിയ ഭക്തശിരോമണികളേ, സമീപകാലത്തുണ്ടായ ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചില നഗ്ന സത്യങ്ങള്‍ പ്രിയ ഭക്തരുടെ മുന്നില്‍ തുറന്നു പറയേണ്ട സമയമായി എന്നുള്ളതു കൊണ്ടാണു ഈ തുറന്ന കത്ത്. ബൂലോഗത്തെ പ്രിയ വായനക്കാര്‍ ഇതിലെ യാധാര്ത്ഥ്യം മനസ്സിലാക്കി ഞങ്ങള്‍ക്കു പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ കുറിക്കട്ടെ.. ഒരു സ്വാമി പരിവേഷം പതിച്ചുകിട്ടുക എന്നു വെച്ചാല്‍ നിങ്ങള്‍ കരുതും പോലെ അത്ര എളുപ്പമുള്ള പണിയല്ല.. ഇപ്പോ ന്റെ കാര്യം തന്നെ നോക്കൂ.. സ്കൂളില്‍ നേരെ ചൊവ്വേ പോവാത്തതു കൊണ്ടും നാട്ടില്‍ അല്ലറ ചില്ലറ തരികിട തട്ടിപ്പു കേസുകെട്ടുള്ളതു കൊണ്ടും നാലു കാശു കയ്യീ വന്നാ അതു കള്ള് കുടിച്ചും ലവളുമാര്‍ക്കു കൊടുത്തും തീര്‍ക്കുന്നതു കൊണ്ടും നിങ്ങള്‍ കരുതും പോലെ നേരെ ചൊവ്വേ പണീയെടുത്തു ജീവിതം മുന്നോട്ടു കൊണ്ടു പോവുക എന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു ഊഹിക്കാമല്ലോ. (എന്റെ വെബ്സിറ്റില്‍ കൊടുത്തിരിക്കുന്നതു മുഴുവനും പുളുവാ..പക്ഷേ നിങ്ങളും നാളെ അങ്ങനെയൊക്കെയേ ബയൊഡാറ്റ കൊടുക്കാവൂ..ജസ്റ്റ് റിമംബെര്‍ ദാറ്റ്!) ഈ സാഹചര്യമാണു മറ്റേതൊരു നിഷ്കളങ്കനേയും പോലെ എന്നെയും ഈ ഫീല്‍ഡിലേക്ക് എത്തിച്ചതു.. കുറച്ചു ഹോമം, ഇത്തിരി പൂജ, കീര്‍ത്തനം,ശ്ലോകം,പിന്നെ മേംന്ബൊടിക്കു അവിടെം ഇവ്ടെം ഇത്തിരി സംസ്കൃതം..ഇതു കേട്ടാ മതീ..ശറപറാന്നു ഭക്തജനം ഒഴുകി വരുംന്നു ന്റെ സ്വാമിജിയാണു എനിക്കു ഉപദേശം തന്നതു.. ത്രേ വെണ്ടൂ ഈ പണിക്ക് എന്നു എനിക്കും മനസ്സിലായി.. ആളെ പറ്റിക്കുക അഥവാ ഭക്തി വിറ്റു കാശാക്കുക എന്നതു വളരെ രസകരമായ ഒരു കാര്യം തന്നെയാണെന്നു ഞാന്‍ മനസ്സിലാക്കുന്നതു ഈ ഒരു പ്രതിസന്ധി ഘട്ടത്തിലാണു.. പക്ഷേ അതത്ര എളുപ്പമുള്ള ഒന്നാണെന്നു നിങ്ങള്‍ ധരിക്കരുത്.. ഒരു സ്വാമി പരിവേഷത്തിലേക്കെത്തിച്ചേരാന് നാം തന്നെ എന്തെന്തു ത്യാഗങ്ങള്‍ സഹിച്ചിരിക്കുന്നു.. അടിപൊളി ജീന്‍സും ടീ ഷ്ര്ട്ടും ഇട്ട് പൂതി തീരാത്ത ഞാന്‍ ഈ കാഷായ വസ്ത്രം ചുറ്റിക്കെട്ടി നടക്കേണ്ടീ വന്നു..മൂക്കറ്റം പട്ടയടിച്ചു നട്ടുച്ച വരെ Read More ...
[You must be registered and logged in to see this link.]
santhoshvjm- Posts : 199
Points : 630
Reputation : 3
Join date : 2011-05-17
Age : 44
Location : Trivandrum
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|