Clicksor
അയനം
Page 1 of 1
അയനം
കളഞ്ഞ് പോയ ഓര്‍മ്മകള്‍..
ഇന്ന് രാവിലെ എണീറ്റ് നോക്കുമ്പോള്‍ പുറത്ത് നല്ലൊരു സുന്ദരന്‍ മഴ പെയ്ത് തകര്‍ക്കുന്നു..ഇത്രേം ദിവസം വന്നു,വന്നില്ലാന്ന മട്ടില്‍ ചാറി നിന്ന കക്ഷിക്ക് ഇന്നെന്താ ഒരു ആവേശം..! അമ്മ രാവിലേ സ്കൂളിലേക്ക് പോവാനുള്ള നെട്ടോട്ടമോടണ കണ്ടപ്പോഴല്ലേ കാര്യം പിടി കിട്ടിയത്..അവധിക്കാലത്തിന്റെ എടുത്താപൊങ്ങാത്ത സന്തോഷങ്ങളില്‍ നിന്നും തിരിച്ചെത്തണ പാവം കുട്ടികളേം, പുതുതായി സ്കൂളില്‍ ചേരാന്‍ വരുന്ന കുഞ്ഞിപ്പീക്കിരീസിനേം ഒന്ന് കാര്യായിട്ട് നനച്ചിട്ട് തന്നെ ബാക്കി കാര്യമെന്ന് കരുതി പതിവു പോലെ എത്തിയതാണ് കക്ഷി..എന്നാലും ഈ മഴ എന്നും കൃത്യമായി ഇതേ നേരം പെയ്ത് തകര്‍ക്കാന്‍ എത്തുന്നുണ്ടല്ലോന്നോര്ക്കുമ്പോള് അതിശയമാണ്..തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണും,ന്യൂനമര്‍ദ്ദവും ഒക്കെയായിട്ട് മഴയെ പഠിക്കാന്‍ വല്യ താല്പര്യമില്ലാത്തത് കൊണ്ട് ഇങ്ങനെയുള്ള കണിശതകളൊക്കെ മഴയുടെ കുസൃതിയായിട്ട് കാണാനാണിഷ്ടം..കുഞ്ഞന്മാരുടെ ദേഹത്തൊക്കെ വെള്ളം തട്ടിത്തെറിപ്പിച്ച്,നാനാ ജാതി പോപ്പി,പീപ്പിക്കുടകളെയൊക്കെ തൊട്ട് തലോടി,കാറ്റത്തൊന്ന് പാറിപ്പറത്തി ഇട്ട് കളിപ്പിക്കാന്‍ മഴയ്ക്കും കാണില്ലേ ഒരു കൊതി..
Read More
http://rose-ayanam.blogspot.com/
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|