ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

അതിര്‍ത്തി നിര്‍ണ്ണയങ്ങള്‍

Go down

അതിര്‍ത്തി നിര്‍ണ്ണയങ്ങള്‍ Empty അതിര്‍ത്തി നിര്‍ണ്ണയങ്ങള്‍

Post by anirudhan.ajith Wed Jun 08, 2011 8:07 pm

വീടിന് മുന്‍പിലുള്ള വഴിയില്‍ കുറച്ചു ആളുകള്‍ നിന്ന് ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ നഷ്ടപ്പെട്ടത് എന്‍റെ ഉറക്കമാണ്. എഴുന്നേറ്റ് ഉമ്മറത്ത്‌ വന്നു നോക്കിയപ്പോള്‍ സംസാരിച്ചു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അച്ഛനുണ്ട്, അയല്‍പക്കത്തുള്ള അമ്മാവന്മാരുണ്ട്, മറ്റയല്‍ക്കാരും പിന്നെ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത ഏതോ വലിയ കമ്പനിയിലെ ഉദ്യോഗസ്ഥരെന്നു തോന്നിക്കുന്ന ചിലരുമുണ്ട്. എന്താണാവോ തര്‍ക്കവിഷയം ? നാലാള്‍ കൂടി നിന്ന് സംസാരിക്കുമ്പോള്‍ ആ വിഷയമെന്തെന്നറിയാന്‍ എന്നേക്കാള്‍ ഉത്സാഹം കാണിക്കാറുള്ള അമ്മയതാ സര്‍വജ്ഞപീഠം കയറിയ ഭാവത്തില്‍ മുറ്റമടിക്കുന്നു. ഹാ.. കാര്യങ്ങള്‍ എളുപ്പമായി.
“എന്താമ്മേ അവിടെ ?”
“ഉം....?...ങ്ഹാ....അവര് കുറച്ചു പേര് ഏതോ കമ്പനിയിലെ ആളുകളാ. സ്ഥലത്തിന്‍റെ അതിര്‍ത്തി നോക്കാനോ തിട്ടപ്പെടുത്താനോ....ആ..”
അമ്മ മുറ്റമടി തുടര്‍ന്നു.
“ഓ..ഒരു ജാഡ..”
“എടാ നിനക്കറിയണേല്‍ ദാണ്ടവരവിടെ നില്‍ക്കുവല്ലേ.. പോയി ചോദിക്ക്”
ഇത്ര കടുപ്പത്തില്‍ പറയണമെങ്കില്‍ അമ്മ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം, മാത്രമല്ല അറിഞ്ഞ കാര്യങ്ങള്‍ കുടുംബത്തിന് ഗുണം ചെയ്യാത്തവയുമായിരിക്കണം. അവരുടെ ഇടയില്‍ അച്ഛന്‍റെ സാന്നിധ്യം അതാണ്‌ സൂചിപ്പിക്കുന്നത്. എന്തായിരിക്കും കാര്യം ? അമ്മയോടിനി അക്കാര്യം ചോദിച്ചറിയാന്‍ തല്‍ക്കാലം ആത്മാഭിമാനം അനുവദിക്കുന്നില്ല. ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുക തന്നെ. അകത്തു പോയി ഷര്‍ട്ട് എടുത്തിടുമ്പോള്‍ ചിന്തയില്‍ ഊഹങ്ങള്‍ പെരുകി. അതിര്‍ത്തി എന്ന് പറയുമ്പോള്‍ നിയമസഭാ മണ്ഡലങ്ങളുടെതായിരിക്കും, പക്ഷെ അത് കഴിഞ്ഞതാണല്ലോ.
Read More ..... [You must be registered and logged in to see this link.]

anirudhan.ajith

Posts : 1
Points : 3
Reputation : 0
Join date : 2011-06-04

Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum