Clicksor
എക്സ്ട്രാ മലയാളം Extra Malayalam
Page 1 of 1
എക്സ്ട്രാ മലയാളം Extra Malayalam
പോസ്റ്റുകള്‍ : 150 ഓളം
വിഷയം : വാര്‍ത്തകള്‍ നാടോടി കഥകള്‍ മലയാളം വീഡിയോ ഗാനങ്ങള്‍ ഫിലിം ന്യുസ്
ബ്ലോഗ്ഗില്‍ നിന്നും
ജഡ്ജിയും കള്ളുഷാപ്പും
എന്റെ കോളേജ് ജീവിതത്തിലെ രസകരമായ ചില സംഭവങ്ങളെപറ്റി രണ്ടു വാക്കുകള്‍ എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങീട്ടു കാലം കുറച്ചായി. ഇപ്പോഴെങ്കിലും അതിനു സാധിച്ചല്ലോ എന്ന സന്തോഷമുണ്ട്.
കോളേജ് ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിവരുന്നത് ഞങ്ങളുടെ രണ്ടാം വര്‍ഷ ഡിഗ്രി ക്ലാസ്സ്റൂമിലെ ഒരു രംഗമാണ്. മര്ക്കന്റ്റയില് ലോ (mercantile law) എന്നൊരു സബ്ജക്റ്റ് ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. അത് പഠിപ്പിക്കുന്നതകട്ടെ തവളയുടെ കണ്ണുകള്പോലത്തെ കണ്ണുകളും ഞാന്മുന്പേ ഞാന്മുന്പേ എന്ന ഭാവത്തില്‍ ഉന്തിനില്ക്കുന്ന കുടവയറും ഉള്ള ആജാനുബാഹുവായ ഒരു വിസിറ്റിംഗ് പ്രൊഫസറും. അഭിഭാഷക-രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കക്ഷി.
വിസിറ്റിംഗ് പ്രൊഫെസ്സര് ആയതുകൊണ്ട് കുട്ടികളുടെമേല്‍ അദേഹത്തിന് നിയത്രണം തീരെകുറവായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ പിള്ളേര് അദ്ദേഹത്തിന്റെ ക്ലാസ്സ് ആഘോഷിക്കാനുള്ള ഒരു അവസരമായാണ് കണ്ടതും. അസാധാരണമായ 'കോമിക്' കണ്ണുകളും മുഖഭാവവും ചേഷ്ട്ടകളും എല്ലാംകൂടി ഒരു കോമാളിയുടെ പ്രതിച്ചായയാണ് ഞങ്ങള്‍ അദേഹത്തിന് ചാര്‍ത്തികൊടുത്തത്. കുട്ടികള്‍ ഒരുവശെ അധ്യാപകന് മറ്റൊരുവശെ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്. ഇതിനൊക്കെ പുറമേ സാറിന്റെ കണ്ണിനു കാഴ്ച അല്‍പ്പം കുറവാണോ എന്നൊരു സംശയവും കുട്ടികള്‍ക്കിടയില്‍ ബലമായുണ്ടായിരുന്നു. ഇത് മുതലെടുക്കാനെന്നോണം ക്ലാസ് നടക്കുന്നതിനിടെ ചിലര്‍ ജന്നല്‍ വഴിയും വാതില്‍ വഴിയും പുറത്തേക്കു ഊളിയിടുക, സാറിനെ വട്ടിളക്കാനായി ചെയ്യാവുന്നതെല്ലാം ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ പതിവായിരുന്നു. ഇതൊക്കെ കണ്ടാലും ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ അദ്ദേഹവും......
http://extramalayalam.blogspot.com/
Similar topics
» മലയാളം ബ്ലോഗ് ഹെല്പ്
» വിന്‍ഡോസ് മലയാളം
» മലയാളം ടി ഷര്‍ട്ട് കാപ്ഷന്‍ ഡയലോഗ്
» malayalam comedy (Titanic malayalam)
» Malayalam Fun
» വിന്‍ഡോസ് മലയാളം
» മലയാളം ടി ഷര്‍ട്ട് കാപ്ഷന്‍ ഡയലോഗ്
» malayalam comedy (Titanic malayalam)
» Malayalam Fun
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|