ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS


Join the forum, it's quick and easy

ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Would you like to react to this message? Create an account in a few clicks or log in to continue.
Clicksor

ഹാൾ ഓഫ് ലോ ഹൌസിലെ ലൂപ്ഹോൾ

Go down

ഹാൾ ഓഫ് ലോ ഹൌസിലെ ലൂപ്ഹോൾ Empty ഹാൾ ഓഫ് ലോ ഹൌസിലെ ലൂപ്ഹോൾ

Post by benchali Wed May 25, 2011 2:08 pm

ഹാൾ ഓഫ് ലോ ഹൌസിലെ ലൂപ്ഹോൾ Bencha10
കേരള നിയമസഭ എന്ന കേരളത്തിലെ നിയമ നിർമ്മാണ സഭയുടെ പുതിയ ഭാരാവാഹികളെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുകയും ഫിഷനുകളിലെ കൺഫ്യൂഷൻ തീർത്തു ചെറിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. അധികാരത്തിൽ എത്തുകയും ചെയ്തു. 140 അംഗ മെമ്പർമാരുടെ കണക്ക് എല്ലാവർക്കും മനസ്സിലാവുകയും ചെയ്തതാണ്. എന്നാൽ ജനാധിപത്യ സംവിധാനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിയ ഒരുത്തനെ കുറിച്ച് എത്ര അലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല. ‘ലൂഡി ലൂയിസ്‘എന്ന നാമം കേരള നിയമസഭാ ഇലക്ഷനിലും കേട്ടിട്ടില്ല. എന്നാൽ ഈ ലൂഡി ലൂയിസിന് നിയമസഭയിലൊരു സീറ്റൊരുക്കി വെച്ചിട്ടുണ്ട്. കേരളത്തിലെ ജനതക്ക് നിയമം കൈകാര്യം ചെയ്യാൻ അറിയാത്ത മണ്ടന്മാരായതിന്റെ പേരിൽ ബ്രിട്ടീഷുകാരുടെ ഔർദാര്യമായാണ് ഇങ്ങിനെ ഒരു മാണിക്യത്തെ കിട്ടിയിരിക്കുന്നത്.


കേരളത്തിന്റെ മൂന്ന് ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന നിയമസഭയുടെ ഏകീകൃത രൂപം എന്ന നിലക്കാണ് 1956ൽ കേരള നിയമസഭ രൂപീകൃതമാവുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂർ നിയമസഭയിൽ തിരഞ്ഞെടുത്തവരും നോമിനികളുമായ മെമ്പർമാരുണ്ടായിരുന്നു. അതുപോലെ കൊച്ചി നിയമസഭയിലും. സ്വാതന്ത്ര്യാനന്തരം അവ രണ്ടും ചേരുകയും മദ്രാസിന്റെ ഗവണ്മെന്റിന്റെ ഭാഗമായ മലബാർ 1956 ൽ കേരള ലെജിത്സേഷനിൽ ഉൾപെട്ട് കേരള നിയമ നിർമാണ സഭ നിലവിൽ വരുമ്പോൾ 127 മെമ്പര്മാനരും കൂടാതെ ഒരു നോമിനി മെമ്പറും ചേർന്ന് ആദ്യ നിയമസഭ നിലവിൽ വന്നു. പിന്നീട് തിരഞ്ഞെടുക്കുന്ന മെമ്പര്മാതരുടെ എണ്ണം 140ല്‍ എത്തിയെങ്കിലും നോമിനി സ്ഥാനം നിലനിന്നു.


ഈ നോമിനിക്ക് ഒരു എം.എൽ.എ യുടെ പവറ് ഇല്ല എന്നു പറഞ്ഞ് ഇക്കാര്യത്തിൽ അലംഭാവപരമായ സമീപനമാണ് പലരും സ്വീകരിക്കുന്നത്. എന്നാൽ പ്രസിഡൻഷ്യൽ ഇലക്ഷൻ ഒഴികെ എല്ലായിടത്തും വോട്ടിങ്ങ് പവറുള്ളവനാണ് ഈ നോമിനി. നിയമ നിർമ്മാണ സഭയിൽ ഇങ്ങിനെ ഒരു നോമിനിയുടെ ആവശ്യമെന്ത്? അതും ഒരു പ്രത്യേക സങ്കരയിനം പ്രോഡക്റ്റുകൾക്കായി ഡെഡികേറ്റു ചെയ്തു വെച്ചിരിക്കുന്നു. നിയമപരമായി അവകാശങ്ങൾ ലഭിക്കേണ്ട, നേടിയെടുക്കേണ്ട ഇന്ന് ഇല്ലാതായികൊണ്ടിരിക്കുന്ന ചില ആദിവാസികൾക്ക് വേണ്ടിയായിരുന്നു എങ്കിൽ ഈ നോമിനിക്ക് ഒരർത്ഥമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയെ കട്ട് മുടിച്ച്, ആയിരകണക്കിന് ഇന്ത്യക്കാരെ രക്തസാക്ഷികളാക്കിയ വൈദേശിക ശക്തികളുടെ സന്തതികളായ ആംഗ്ളോ ഇന്ത്യൻസിന് ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് സുഖിച്ചത് പോരാഞ്ഞിട്ടാണോ സ്വതന്ത്ര്യാനന്തരം ഒരു സുഖിപ്പൻ പോസ്റ്റ് ?


ഈസ്റ്റ് ഇന്ത്യാ കമ്പനി ഉണ്ടാക്കിയ ലെജിത്സേഷനിൽ തിരഞ്ഞെടുത്ത് വരുന്ന മെമ്പർമാരുടെ അതേ പോലെ നോമിനികളായി വരുന്ന മെമ്പർമാരും ഉണ്ടായിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം ഈ നോമിനികളിലും അനൌദ്യോഗികമായി തിരഞ്ഞെടുക്കുന്നവരിലും വ്യത്യാസം വരുത്തിയെങ്കിലും ഈസ്റ്റ് ഇന്ത്യാ കമ്പനിയോടുള്ള വിധേയത്വം പൂർണ്ണമായി ഒഴിവാക്കാനായില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ സ്റ്റൂജസുകൾ നിയമപരമായ തീരുമാനങ്ങളെടുക്കുന്നിടത്ത് കളിച്ചതിന്റെ ഫലമാണ് ഇന്നും ഒരു നോമിനി കിടക്കുന്നത്.




1497 ൽ ഇന്ത്യയെ അക്രമിച്ച പോർട്ടുഗീസുകാരുടെ വകയാണ് ഈ ആംഗ്ളോ ഇന്ത്യൻസ്. കുരിശ് യുദ്ധാനന്തരം ലോകത്ത് ക്രിസ്തുമതം വ്യാപിപ്പിക്കാനും രാജ്യങ്ങളിൽ കിടക്കുന്ന സമ്പത്ത് കൈയ്യിലാക്കാനുമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ അതിക്രമിച്ചുകയറിയ ആദ്യ വൈദേശിക ശക്തികളായി പോർട്ടുഗീസുകാർ കിങ് മാനുവൽ ഒന്നാമന്റെ ക്യാപ്റ്റനായ മേജർ വാസ്കോഡ ഗാമ കല്പക വൃക്ഷങ്ങളുടെ നാടായ മലബാറിനെ കീഴടക്കുകയും കൊച്ചി കേന്ദ്രീകരിച്ച് കയറ്റുമതി തുടങ്ങുകയും കേരളത്തിൽ ആദ്യത്തെ വൈദേശിക ഭരണം സ്ഥാപിക്കുകയും ചെയ്തു. ഈ വൈദേശികൾ അന്ന് കേരള സമൂഹത്തിൽ നില നിന്നിരുന്ന ഉന്നത കുലത്തിൽ പെട്ട സ്ത്രീകളെ സ്വന്തമാക്കുകയും അവർ വഴി ഒരു പുതിയ സന്താന പരമ്പര നിലവിൽ വരികയും ചെയ്തു. ഈ കൺസോർഷ്യം ഡച്ചുകാരിലും ഇംഗ്ളീഷുകാരിലും തുടർന്നു. ഇവരാണ് ആംഗ്ളോ ഇന്ത്യൻസ് എന്നറിയപെടുന്നത്. സങ്കരയിനത്തിന്റെ എണ്ണം പെരുകുകയും 1911ൽ ചാൾസ് ഹാർഡിങ് വൈസ്രോയി ആയ സമയത്ത് ഇവരെ ആംഗ്ളോ ഇന്ത്യൻസ് എന്ന ഒരു മൂന്നാം പേര് സമ്മാനിക്കുകയും ഭരണ കാര്യങ്ങളിലും മറ്റും ശക്തമായ പ്രാധിനിത്യം നൽകുകയും ചെയ്തു. അതിന്റെ ഫലമായിട്ടാണ് സ്വതന്ത്ര്യാനന്തരവും ഈ ആളുകൾക്ക് അനർഹമായ പരിഗണന നൽകികൊണ്ടിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ 266(2) ആർട്ടികിളിൽ ആംഗ്ളോ ഇന്ത്യൻസിനെ കുറിച്ച് പറയുന്നുണ്ട്. ആംഗ്ളോ ഇന്ത്യൻ എന്നാൽ ഒരാളുടെ പിതാവ്, അതല്ലെങ്കിൽ അയാൾ ജനിക്കാൻ കാരണക്കാരനായ പുരുഷൻ യൂറോപ്യനാവുകയും എന്നാൽ അദ്ദേഹത്തിന്റെ വാസസ്ഥലം ഇന്ത്യയിലാവുകയുമായാലും, അത്തരം ഒരാൾ ഇന്ത്യയിൽ ജനിക്കുകയും അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയിൽ പതിവായി വരുന്ന താൽകാലിക സ്ഥലവാസിയുമാണെങ്കിൽ അവനെ ആംഗ്ളോ ഇന്ത്യനെന്നു വിളിച്ച് നിയമ നിർമാണ സഭയിൽ ഒരു നോമിനി സീറ്റും നൽകി ആദരിക്കാം.

ഈ ആംഗ്ളോ ഇന്ത്യൻസിന്റെ മഹത്തായ സംഭാവന യൂറോപ്യൻസിനു വേണ്ടി ആയുധമേന്തിയ സൈനികരാണ് എന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ എണ്ണായിരത്തോളം ആംഗ്ളോ ഇന്ത്യൻസിനെ മെസൊപൊട്ടാമിയ, ഈസ്റ്റ് ആഫ്രിക്ക തുടങ്ങിയ യൂറോപ്യൻ നാട്യങ്ങളിലുണ്ടായിട്ടുണ്ട്. 1947ൽ ബ്രിട്ടീഷുകാര് ഇന്ത്യയിൽ നിന്നും വിട്ടൊഴിഞ്ഞപ്പോൾ കൂറെ പേര് ഇംഗ്ളണ്ടിലേക്കും കനഡയിലേക്കുമായി പിന്നീട് ഓസ്ട്രേലിയയിലേക്കുമായി ഒഴിഞ്ഞുപോയി. ബാക്കിവന്ന വൈദേശികളുടെ സ്റ്റൂജസുകൾക്കായി എഴുതിയുണ്ടാക്കിയതാണ് മുകളിൽ സൂചിപ്പിച്ച നോമിനി സീറ്റ്.

നിയമ സഹായം ലഭിക്കാതെ കഷ്ടപാടുകളിൽ നരകിച്ച് ജീവിക്കുന്നവരാണവർ. ബ്രിട്ടീഷുകാരുടെ തണലിൽ എല്ലാ തരത്തിലും സുഖിപ്പന്മാരായി ജീവിച്ചവരാണ്. അവരുണ്ടാക്കിയ വിദ്യാഭ്യാസ സ്ഥപനങ്ങളിൽ പഠിച്ചവരാണ്. അവരുടെ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗാർത്ഥികളാണ്. വെ;യില് കൊണ്ട് പണിയെടുക്കാനറിയില്ല മാത്രമല്ല വെയില് കൊണ്ട് തൊലി കറുത്താൽ അതും മോശമാണ്. അപ്പൊ അവർക്ക് മാത്രമായി ഇങ്ങിനെ ഒരു നോമിനി സീറ്റ്, അതും നിയമ സഭയിൽ തന്നെ കൊടുക്കണം. അല്ലാതെ നിയമപരമായും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മണ്ണിന്റെ മക്കളായ ആദിവാസികൾക്കൊന്നും ഇത്തരം സംവരണം ഒരിക്കലും നൽകരുത്.

തകർക്കാനായില്ലെ കൂട്ടരെ ഈ കോൺസ്റ്റിറ്റ്യൂഷൻ?? നാടിനെ കട്ട് മുടിച്ചവരുടെ സംഭാവനകളായി ഓർമ്മകുറിപ്പിനാണോ ഈ ഒരു സീറ്റ്? അതോ പതിനായിരങ്ങളായ സ്വതന്ത്ര പോരാളികളെ കശാപ് ചെയ്തതിനോ?? ഇനിയും എത്രകാലം ചുമക്കണം നാം ഈ വിഴുപ്പ്? ഈ പാശ്ചാത്യ വേസ്റ്റിനെ ഇനിയും ദൂരെ കളയാറായില്ലേ? more here : http://benchali.blogspot.com

benchali

Posts : 1
Points : 3
Reputation : 0
Join date : 2011-05-25

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum