Clicksor
Maths Blog
Page 1 of 1
Maths Blog
കണ്ണുനീരില്‍ പൊതിഞ്ഞ ചിരി എന്ന പോസ്റ്റിലൂടെ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ ചാര്‍ലി ചാപ്ളിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുമായത്തിയ അഹമ്മദ് ഷെരീഫ് ഗുരുക്കളെ ഓര്‍ക്കുന്നില്ലേ..? ഒട്ടേറെ വായനക്കാരുടെ, പ്രത്യേകിച്ച് മലയാള അധ്യാപകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ ആ പോസ്റ്റ് കഴിഞ്ഞ നവംബറിലാണ് നാം പ്രസിദ്ധീകരിച്ചത്. കാസര്‍കോട് മോഡല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍ തികച്ചും ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ വീഡിയോയായിരുന്നൂ "ചിരിയുടെ രാജകുമാരന്‍ ". പത്താം ക്ലാസിലെ മലയാളം ഒന്നാം യൂണിറ്റ് വിനിമയം ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു കിടിലന്‍ ദൃശ്യ ശ്രാവ്യാനുഭവവുമായാണ് ഇത്തവണ ഷെരീഫ് സാര്‍ നമ്മിലേക്കെത്തുന്നത്. ഇതൊന്നു കാണുകയും അവശ്യം കുട്ടികളെ കാണിക്കുകയും ചെയ്യുന്നത് മലയാളാധ്യാപനത്തെ വളരെയധികം സഹായിക്കുമെന്നുറപ്പ്. ഈ വീഡിയോ കാണുന്ന വിദ്യാര്‍ത്ഥിക്ക് പാഠഭാഗം ഹൃദിസ്ഥമാകാന്‍ മറ്റൊന്നും ചെയ്യേണ്ടെന്നു സാരം.
Read More .....
http://mathematicsschool.blogspot.com/
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|